CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 43 Minutes 13 Seconds Ago
Breaking Now

എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാനുള്ള പ്രഖ്യാപനം വാഗ്ദാനത്തില്‍ ഒതുങ്ങി; സുപ്രധാന ലക്ഷ്യങ്ങളില്‍ വിജയിക്കാതെ പ്രധാനമന്ത്രി ഋഷി സുനാക്; തെരഞ്ഞെടുപ്പിന് മുന്‍പും വലിയ മാറ്റങ്ങള്‍ ഉണ്ടാകില്ലെന്ന മുന്നറിയിപ്പുമായി ഔദ്യോഗിക കണക്കുകള്‍

കാര്യങ്ങള്‍ ശരിയാക്കാന്‍ കൂടുതല്‍ പ്രവര്‍ത്തനം വേണ്ടിവരുമെന്ന് പ്രതികരിച്ച സുനാക് തങ്ങളുടെ പദ്ധതികള്‍ ഫലം കാണുന്നതായി അവകാശപ്പെട്ടു

ഇംഗ്ലണ്ടില്‍ പതിവ് ചികിത്സകള്‍ക്കുള്ള കാത്തിരിപ്പ് സമയം വെട്ടിക്കുറയ്ക്കാനുള്ള പ്രഖ്യാപനങ്ങള്‍ നടപ്പാക്കിയെടുക്കാന്‍ പ്രധാനമന്ത്രി ഋഷി സുനാക് പെടാപ്പാട് പെടുകയാണ്. എന്നാല്‍ ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ അദ്ദേഹം വിജയിക്കാനുള്ള സാധ്യത കുറവാണെന്നാണ് ഔദ്യോഗിക കണക്കുകള്‍ മുന്നറിയിപ്പ് നല്‍കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന വര്‍ഷത്തില്‍ ഈ കണക്ക് ഋഷിക്ക് കനത്ത തിരിച്ചടിയാണ്. 

പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് സുപ്രധാന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞേക്കില്ലെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് ഡാറ്റ വ്യക്തമാക്കുന്നത്. നിലവില്‍ 7.54 മില്ല്യണ്‍ അപ്പോയിന്റ്‌മെന്റുകള്‍ക്കായാണ് രോഗികള്‍ കാത്തിരിക്കുന്നത്. ജനുവരി അവസാനത്തില്‍ ഇത് 7.58 മില്ല്യണായിരുന്നു. Medical staff transfer a patient through a corridor

2023 ജനുവരിയില്‍ 7.21 മില്ല്യണ്‍ ചികിത്സകള്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ ഉണ്ടായിരുന്ന സ്ഥാനത്താണ് ഈ വളര്‍ച്ച. തന്റെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട അഞ്ച് വാഗ്ദാനങ്ങളില്‍ മുന്‍ഗണനാ വിഷയമായി പരിഗണിച്ചിരുന്ന കാര്യമാണ് എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റിന്റെ നീളം കുറയ്ക്കല്‍. ആകെ വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്നും 36,000 ചികിത്സകള്‍ നീക്കം ചെയ്തിട്ടുണ്ടെന്നും, ഇതൊഴിവാക്കിയാല്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ലെന്നും എന്‍എച്ച്എസ് ഇംഗ്ലണ്ട് പറയുന്നു. 

കാര്യങ്ങള്‍ ശരിയാക്കാന്‍ കൂടുതല്‍ പ്രവര്‍ത്തനം വേണ്ടിവരുമെന്ന് പ്രതികരിച്ച സുനാക് തങ്ങളുടെ പദ്ധതികള്‍ ഫലം കാണുന്നതായി അവകാശപ്പെട്ടു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ രണ്ട് ലക്ഷത്തോളം കുറവ് വന്നത് എന്‍എച്ച്എസിന് എന്ത് ചെയ്യാന്‍ കഴിയുമെന്നതിന്റെ സൂചനയാണെന്നും സുനാക് കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.