CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 8 Minutes 7 Seconds Ago
Breaking Now

മുംബൈ ഭീകരാക്രമണത്തിന് ശേഷം തിരിച്ചടിക്കണം എന്നായിരുന്നു പൊതുവികാരം, യുപിഎ സര്‍ക്കാര്‍ വേണ്ടെന്ന് വച്ചു'; വിമര്‍ശിച്ച് എസ് ജയ്ശങ്കര്‍

ഭീകരര്‍ നിയമം നോക്കാതെ ആക്രമിക്കുന്നു, അപ്പോള്‍ തിരിച്ചും അതുപോലെ മറുപടി ഉണ്ടാകും എന്നും എസ് ജയ്ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

മുംബൈ ഭീകരാക്രമണത്തിന് ശേഷം യുപിഎ സര്‍ക്കാര്‍ പാക്കിസ്ഥാന് തക്കതായ തിരിച്ചടി നല്‍കിയില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍. തിരിച്ചടിക്കണം എന്നായിരുന്നു പൊതുവികാരം, എന്നാല്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം അത് വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ഭീകരാക്രമണങ്ങള്‍ക്ക് ഉടന്‍ മറുപടി നല്‍കിയില്ലെങ്കില്‍ ഭാവിയില്‍ ഇത്തരം ആക്രമണങ്ങളെ എങ്ങനെ തടയാനാകുമെന്നും ജയ്ശങ്കര്‍ ചോദിച്ചു. അതിര്‍ത്തി കടന്നുള്ള ഭീകരവാദം നേരിടുന്നതില്‍ 2014 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ നയം മാറ്റം കൊണ്ടുവന്നു.

ഭീകരര്‍ നിയമം നോക്കാതെ ആക്രമിക്കുന്നു, അപ്പോള്‍ തിരിച്ചും അതുപോലെ മറുപടി ഉണ്ടാകും എന്നും എസ് ജയ്ശങ്കര്‍ കൂട്ടിച്ചേര്‍ത്തു. ഒരു നിയമവും അനുസരിച്ചല്ല തീവ്രവാദികള്‍ കളിക്കുന്നത്. ഭീകരവാദികള്‍ക്കുള്ള ഉത്തരത്തിനും നിയമങ്ങളൊന്നും ഉണ്ടാകില്ല. 1947ല്‍ പാക്കിസ്ഥാനില്‍ നിന്നുള്ള ആളുകള്‍ കശ്മീരില്‍ വന്ന് ആക്രമണം നടത്തി, അത് തീവ്രവാദമായിരുന്നു. നഗരങ്ങളും ഗ്രാമങ്ങളും കത്തിച്ചു. അവര്‍ വലിയ തോതില്‍ ആളുകളെ കൊല്ലുകയായിരുന്നുവെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.