CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 7 Minutes 52 Seconds Ago
Breaking Now

ഇറാനെതിരായ ആകാശ യുദ്ധത്തില്‍ ഇസ്രയേലിനൊപ്പം യുകെയും; ഇറാന്‍ തൊടുത്ത 300 ഡ്രോണുകളും, മിസൈലുകളും വെടിവെച്ചിടാന്‍ സഹായിച്ച് ആര്‍എഎഫ് ടോപ്പ് ഗണ്‍; ഇസ്രയേലിലേക്ക് കുതിച്ച ആയുധങ്ങള്‍ ടൈഫൂണ്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടു

സഖ്യകക്ഷികളുടെ യുദ്ധവിമാനങ്ങളും, ഇസ്രയേലിന്റെ അയേണ്‍ ഡോം മിസൈല്‍ പ്രതിരോധ സിസ്റ്റവും ചേര്‍ന്ന് 99 ശതമാനം ഭീഷണിയും ഇല്ലാതാക്കി

ലോകം ഒരു മൂന്നാം ലോകമഹായുദ്ധത്തിന്റെ നിഴലിലാണ്. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം ആഗോള ശക്തികളെ ഇരുപക്ഷത്തായി അണിനിരത്തുന്നതിലക്ക് നയിക്കുമോയെന്നാണ് ആശങ്ക. ഇതിനിടയില്‍ ഇറാന്റെ ഭീഷണി നേരിടാന്‍ ഇസ്രയേലിനൊപ്പം യുകെയും നിലയുറപ്പിച്ചിരിക്കുകയാണ്. 

300 ഡ്രോണുകളും, മിസൈലുകളും വെടിവെച്ച് വീഴ്ത്താന്‍ ബ്രിട്ടന്റെ ആര്‍എഎഫ് ടോപ്പ് ഗണ്ണാണ് സഹായിച്ചത്. ചുരുങ്ങിയത് നാല് ടൈഫൂണ്‍ ജെറ്റുകളാണ് ഇസ്രയേലിലേക്ക് തൊടുത്ത ആയുധങ്ങള്‍ തടയാന്‍ സൈപ്രസിലെ ആര്‍എഎഫ് അക്രോടിറിയില്‍ നിന്നും പറന്നുയര്‍ന്നത്. An RAF Typhoon aircraft - like the one in operation last night - takes off to conduct air strikes against military targets in Yemen earlier this year

1982-ലെ ഫാക്ക്‌ലാന്‍ഡ്‌സ് പ്രതിരോധ നടപടിക്ക് ശേഷം വ്യോമയുദ്ധത്തില്‍ യുകെയുടെ ഏറ്റവും വലിയ പങ്കാളിത്തമാണ് ഇത്. ഇറാന്‍ മണ്ണില്‍ നിന്നും പറന്നുയര്‍ന്ന ഡ്രോണുകളില്‍ നിരവധി എണ്ണം വെടിവെച്ചിട്ടതായി പ്രധാനമന്ത്രി ഋഷി സുനാക് സ്ഥിരീകരിച്ചു. ഇസ്രയേലിലെ പട്ടണങ്ങളിലും, നഗരങ്ങളിലും എത്തുന്നതിന് മുന്‍പ് തന്നെ ഇവ നശിപ്പിച്ചു. Israel's anti-missile system Iron Dome in operation as Iran attacks

സഖ്യകക്ഷികളുടെ യുദ്ധവിമാനങ്ങളും, ഇസ്രയേലിന്റെ അയേണ്‍ ഡോം മിസൈല്‍ പ്രതിരോധ സിസ്റ്റവും ചേര്‍ന്ന് 99 ശതമാനം ഭീഷണിയും ഇല്ലാതാക്കി. ഇറാന്റെ അക്രമണത്തെ അപലപിച്ച സുനാക് സമാധാനം പാലിക്കാനാണ് ആവശ്യപ്പെട്ടത്. ഇസ്രയേലിന്റെ സുരക്ഷയ്ക്കായി യുകെ ഒപ്പം നില്‍ക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.