CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 25 Minutes 18 Seconds Ago
Breaking Now

പണപ്പെരുപ്പത്തില്‍ ബ്രിട്ടന് 'പെരുത്ത്' ആശ്വാസം! ഒരു മാസത്തിനിടെ വലിയ ഇടിവ്; ലക്ഷ്യം നേടുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണറുടെ പ്രവചനം; പലിശ നിരക്കുകള്‍ വെട്ടിക്കുറയ്ക്കാനുള്ള വഴിയൊരുങ്ങുമ്പോള്‍ ബാങ്ക് നീക്കം സുപ്രധാനം

സമ്മറില്‍ പലിശ നിരക്ക് വെട്ടിക്കുറയ്ക്കല്‍ നടത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തയ്യാറാകുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി

ബ്രിട്ടന് വലിയ ആശ്വാസം നല്‍കി പണപ്പെരുപ്പ നിരക്ക് വീണ്ടും താഴ്ന്നതോടെ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതകള്‍ തെളിയുന്നു. പണപ്പെരുപ്പത്തില്‍ ഇനിയും വലിയ കുറവുകള്‍ പ്രതീക്ഷിക്കാമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണറുടെ പ്രവചനം. 2021 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്കാണ് പണപ്പെരുപ്പ നിരക്ക് എത്തിയിരിക്കുന്നത്. 

ഭക്ഷ്യ വിലക്കയറ്റത്തിന്റെ വേഗത കുറഞ്ഞതാണ് ഫെബ്രുവരിയിലെ 3.4 ശതമാനത്തില്‍ നിന്നും കഴിഞ്ഞ മാസത്തെ 3.2 ശതമാനത്തിലേക്ക് കണ്‍സ്യൂമര്‍ പ്രൈസസ് ഇന്‍ഡക്‌സ് കുറയാന്‍ സഹായിച്ചത്. ഏപ്രില്‍ മാസത്തിലെ നിരക്കുകള്‍ കൂടി പുറത്തുവരുമ്പോള്‍ കുത്തനെ കുറയുമെന്നാണ് വാഷിംഗ്ടണിലെ സഹബാങ്കര്‍മാരോട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി മനസ്സ് തുറന്നിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. Hunt to insist UK economy 'is on the up' on trip to IMF meetings in US |  The Independent

എനര്‍ജി പ്രൈസിംഗിലെ വലിയ മാറ്റങ്ങളുടെ പ്രത്യാഘാതമായി അടുത്ത മാസത്തെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ ശക്തമായ തോതില്‍ നിരക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ ഫിനാന്‍സില്‍ സംസാരിക്കവെ ബെയ്‌ലി വ്യക്തമാക്കി. ഇതോടെ യുഎസിലേക്കാള്‍ മുന്‍പ് തന്നെ നിലവിലെ 5.25 ശതമാനം പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ ബ്രിട്ടന്‍ നടപടി കൈക്കൊള്ളുമെന്ന പ്രതീക്ഷ സജീവമായി. 

എന്നിരുന്നാലും പുതിയ പണപ്പെരുപ്പ നിരക്കും വിപണികള്‍ പ്രതീക്ഷിച്ചതിലും ഉയര്‍ന്നതാണ്. അതിനാല്‍ ഈ സമ്മറില്‍ ഒരു പലിശ നിരക്ക് വെട്ടിക്കുറയ്ക്കല്‍ നടത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തയ്യാറാകുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. പണപ്പെരുപ്പം താഴുന്നത് പദ്ധതി പ്രവര്‍ത്തിക്കുന്നതിന്റെ സൂചനയാണ് നല്‍കുന്നതെന്ന് ജെറമി ഹണ്ട് പറഞ്ഞു. ആളുകള്‍ക്ക് ഈ കുറവിന്റെ വ്യത്യാസം നേരിട്ട് അനുഭവപ്പെട്ട് തുടങ്ങിയെന്നും ചാന്‍സലര്‍ കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.