CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 48 Minutes 36 Seconds Ago
Breaking Now

സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നവര്‍ സൂക്ഷിക്കുക! നൈറ്റ് ഷിഫ്റ്റിന് ശേഷം ഷോപ്പിംഗ് നടത്തിയ ജോലിക്കാരന്‍ 'ബാഗ് ഉപയോഗിച്ചില്ലെന്ന്' ബട്ടണ്‍ അമര്‍ത്തി, ബാഗുകള്‍ എടുത്തു; 20 വര്‍ഷം ഒപ്പം ജോലി ചെയ്ത ജോലിക്കാരനെ പുറത്താക്കി സെയിന്‍സ്ബറീസ്

2003 മുതല്‍ സെയിന്‍സ്ബറീസിനൊപ്പം ജോലി ചെയ്ത് വരികയായിരുന്നു ഡോഫു

തികച്ചും നിരുപദ്രവകരമെന്ന് വിശ്വസിക്കുന്ന കാര്യം വലിയ പ്രശ്‌നമായി മാറാം. വെറും, 30-60 പെന്‍സ് വിലയുള്ള പുനരുപയോഗിക്കാന്‍ കഴിയുന്ന ബാഗ് പണം നല്‍കാതെ എടുക്കുമ്പോള്‍ അതൊരു മോഷണമായും മാറാം. വര്‍ഷങ്ങളായി ജോലി ചെയ്യുന്ന സ്ഥലത്ത് നിന്നും ഒരു ബാഗെടുക്കുന്നത് വലിയ കുറ്റമായി തോന്നിയില്ലെങ്കിലും സിസിടിവി ക്യാമറ പോലുള്ളവ മുന്നിലിരിക്കുമ്പോള്‍ ഇത് കാണുന്നവര്‍ക്ക് അത് മോഷണമായി തന്നെ അനുഭവപ്പെടും. 

നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്തതിന് ശേഷം സാധനങ്ങള്‍ വാങ്ങിയ സെയിന്‍സ്ബറീസ് ജീവനക്കാരന്‍ ഏതാനും ബാഗുകള്‍ എടുത്തതിനാണ് 20 വര്‍ഷക്കാലം ഒപ്പം ജോലി ചെയ്തതൊന്നും പരിഗണിക്കാതെ സൂപ്പര്‍മാര്‍ക്കറ്റ് പുറത്താക്കിയത്. Sainsbury's removes around 500 office roles, creating savings to invest in  food | Sainsbury's

റോംഫോര്‍ഡിലെ സെയിന്‍സ്ബറീസ് സൂപ്പര്‍‌സ്റ്റോറില്‍ നൈറ്റ് ഷിഫ്റ്റ് പൂര്‍ത്തിയാക്കിയ ശേഷമാണ് നിയാംകെ ഡോഫു ഷോപ്പിംഗ് നടത്തിയത്. സെല്‍ഫ് സര്‍വ്വീസ് ചെക്കൗട്ടില്‍ 'സീറോ ബാഗ് യൂസ്ഡ്' ഓപ്ഷന്‍ ക്ലിക്ക് ചെയ്ത ശേഷം ഇയാള്‍ ഏതാനും ബാഗുകള്‍ എടുത്തതായി മേധാവികള്‍ സിസിടിവിയില്‍ കണ്ടതോടെയാണ് ജീവനക്കാരന് മേലുള്ള വിശ്വാസം ഇല്ലാതായെന്ന് വിധിച്ച് പുറത്താക്കിയത്. 

2003 മുതല്‍ സെയിന്‍സ്ബറീസിനൊപ്പം ജോലി ചെയ്ത് വരികയായിരുന്നു ഡോഫു. 2022 ഒക്ടോബറില്‍ കടുത്ത അച്ചടക്കരാഹിത്യം ചൂണ്ടിക്കാണിച്ചാണ് പാനല്‍ ഇയാളെ പുറത്താക്കിയത്. തന്നെ പുറത്താക്കിയത് ശരിയായ രീതിയിലല്ലെന്ന ഫ്രഞ്ച് സംസാരിക്കുന്ന ഡോഫുവിന്റെ വാദം ട്രിബ്യൂണല്‍ തള്ളി. നിസ്സാര തുകയ്ക്ക് വില്‍ക്കുന്ന ബാഗുകള്‍ എടുത്തത് മോഷണമാണെന്ന് ജഡ്ജ് വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.