CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 48 Minutes 6 Seconds Ago
Breaking Now

'ബിജെപിക്ക് ഇനിയും അയിത്തം കല്പിക്കേണ്ടതില്ല'; മോദിയെ പ്രകീര്‍ത്തിച്ച് വരാപ്പുഴ അതിരൂപത മുഖപത്രം

കമ്മ്യൂണിസം അറിയാവുന്നവര്‍ കമ്മ്യണിസ്റ്റ് പാര്‍ട്ടിയിലില്ല.

ഇടതുപക്ഷത്തിനെതിരെ ആഞ്ഞടിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചും വരാപ്പുഴ അതിരൂപതയുടെ മുഖപത്രം. കമ്യൂണിസ്റ്റ് പാര്‍ട്ടി ക്രിമിനലുകളുടെ സങ്കേതമാണെന്നും ജീവദീപ്തി മാസികയിലെ ലേഖനത്തില്‍ പറയുന്നു. ആലപ്പുഴ രൂപതയിലെ വൈദികന്‍ ഫാ. സേവ്യര്‍ കുടിയാംശ്ശേരിയുടേതാണ് ലേഖനം. ബിജെപിയില്‍ അഴിമതിയില്ല എന്നുവേണം കരുതാനെന്നും ബിജെപിക്ക് ഇനിയും അയിത്തം കല്പിക്കേണ്ടതില്ലെന്നും ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട്.

കമ്മ്യൂണിസം അറിയാവുന്നവര്‍ കമ്മ്യണിസ്റ്റ് പാര്‍ട്ടിയിലില്ല. അവര്‍ അവരുടെ പാര്‍ട്ടിക്കാരെ മാത്രം സേവിക്കുന്നു. കോണ്‍ഗ്രസിലും പ്രതീക്ഷയില്ല. പുതിയ തലമുറ കോണ്‍ഗ്രസില്‍ നിന്ന് മാറി ചിന്തിക്കുന്നു. ഇന്‍ഡ്യ മുന്നണിക്ക് ദാര്‍ശനികമായ അടിത്തറയില്ല. നരേന്ദ്രമോദിക്ക് വിദേശത്ത് സ്വീകാര്യതയുണ്ട്. ബി ജെ പി കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ സാധ്യതയെന്നും ലേഖനത്തില്‍ പറയുന്നു

ഇന്ത്യയെ ആര് നയിക്കം എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നമ്മള്‍ ജനിച്ചുവളര്‍ന്ന കോണ്‍ഗ്രസ് ഇന്നുണ്ടോ എന്ന് പുതുതലമുറ ചോദിക്കുന്നു. 'അങ്ങനെ അട്ടിപ്പേറായി കിടന്ന് കോണ്‍ഗ്രസിന് മാത്രം വോട്ടുചെയ്യാന്‍ മാത്രം ഈ പാര്‍ട്ടി നമുക്കെന്ത് ചെയ്തു. യുഡിഎഫ് എല്‍ഡിഎഫ് സഖ്യങ്ങള്‍ സെക്കുലറാണെന്ന് ആര്‍ക്കെങ്കിലും പറയാമോ. രണ്ടും വര്‍ഗീയപ്രീണനമാണ് തുടരുന്നത്. യുഡിഎഫ് മുസ്ലിം ലീഗിന് അടിയറവ് പറഞ്ഞിരിക്കുന്നു എന്ന് ഒരു ആരോപണമുണ്ട്. ഇടതുപക്ഷവും ഇക്കാര്യത്തില്‍ മോശമല്ല. മുസ്ലിം ലീഗിനെ പ്രലോഭിപ്പിച്ച് തങ്ങളുടെ ക്യാമ്പിലെത്തിക്കാനുള്ള തത്രപ്പാടിലാണവര്‍.

ബിജെപി കരുത്തോടെ ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നു. അവര്‍ നേതൃത്വം കൊടുക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല. ബിജെപി ഇക്കുറി കേരളത്തില്‍ അക്കൗണ്ട് തുറക്കാനാണ് സാധ്യത. കരുണാകരന്റെ മകള്‍ പത്മജ, എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി എന്നിവരെല്ലാം ബിജെപിയിലേക്ക് ചേക്കേറിക്കഴിഞ്ഞു. ഇനിയും അയിത്തം കല്പിച്ചു പുറത്തുനിര്‍ത്തിയാല്‍ നാളെ അവര്‍ നമ്മെ പുറത്തുനിര്‍ത്തും. അതിലും നല്ലത് നമ്മള്‍ അകത്തു കടക്കുകയല്ലേ. മാത്രമല്ല എത്രകാലം നമ്മള്‍ അധികാരസീമയ്ക്ക് പുറത്തുനില്‍ക്കും' ലേഖനം പറയുന്നു. എന്നാല്‍ ഇതിനെ ലത്തീന്‍ സഭ വരാപ്പുഴ അതിരൂപതയുടെ ഔദ്യോഗിക നിലപാടായി കാണാനാവില്ലെന്നാണ് നിലവിലുയരുന്ന ചര്‍ച്ച.

 




കൂടുതല്‍വാര്‍ത്തകള്‍.