CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 35 Minutes 10 Seconds Ago
Breaking Now

ഐപിഎല്‍ താരലേലം അതിക്രൂരം; കളിക്കാരെ മൃഗങ്ങളെ പോലെ പരേഡ് നടത്തിച്ചു; കളിക്കാരുടെ അന്തസ്സ് കെടുത്തി ജീവിതം പന്താടുന്നു

അന്തസ്സ് കെടുത്തുന്ന അവരുടെ ജീവിതം കൊണ്ട് പന്താടുന്ന പ്രൊഫഷണലിസം തൊട്ടുതീണ്ടാത്ത പരിപാടിയാണിത്.

കോടികള്‍ വാരിയെറിയുന്ന ഐപിഎല്‍ താരലേലത്തിനെതിരെ ന്യൂസിലാന്‍ഡ് ക്രിക്കറ്റ് കളിക്കാരുടെ അസോസിയേഷന്‍ രംഗത്ത്. ബെംഗളൂരുവില്‍ ആഴ്ചാവസാനം നടത്തിയ പ്രീമിയര്‍ ലീഗ് താരലേലം ഇനി മേലില്‍ ആവര്‍ത്തിക്കരുതെന്നാണ് സംഘടന ആവശ്യപ്പെടുന്നത്. ജനുവരി 27, 28 തീയതികളില്‍ നടന്ന ലേലത്തില്‍ 169 താരങ്ങളെ എട്ട് ഫ്രാഞ്ചൈസികളില്‍ 431 കോടി ഇറക്കിയാണ് വാങ്ങിയത്.

ഐപിഎല്‍ താരലേലം ക്രൂരതയാണെന്ന് എന്‍ഇസഡ്‌സിപിഎ ചീഫ് ഹീത്ത് മില്‍സ് ആരോപിച്ചു. താരങ്ങളുടെ അന്തസ്സ് കെടുത്തുന്ന അവരുടെ ജീവിതം കൊണ്ട് പന്താടുന്ന പ്രൊഫഷണലിസം തൊട്ടുതീണ്ടാത്ത പരിപാടിയാണിത്. താരങ്ങളെ നാണിപ്പിക്കുന്നതാണ് ലേലം. മൃഗങ്ങളെ പോലെ അവരെ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയാണ് ചെയ്തത്, മില്‍സ് വ്യക്തമാക്കി.

ഐപിഎല്‍ ലേലം അനാവശ്യമായ തൊഴില്‍ ആചാരമാണെന്നും ഇത് ഇന്നും നിലനില്‍ക്കുന്നത് അസംബന്ധമാണെന്നും വില്ലിംഗ്ടണ്‍ ക്രിക്കറ്റ് ചീഫ് എക്‌സിക്യൂട്ടീവ് പീറ്റര്‍ ക്ലിന്റണ്‍ വ്യക്തമാക്കിയിരുന്നു. 56 വിദേശ താരങ്ങളെയാണ് ലേലത്തില്‍ ടീമുകള്‍ വാങ്ങിയത്. ന്യൂസിലാന്‍ഡില്‍ നിന്നും 7 താരങ്ങളും ഇതില്‍ ഉള്‍പ്പെടും. ഐപിഎല്ലില്‍ ഒരുപാട് നല്ല കാര്യങ്ങളുണ്ട്. പക്ഷെ താരലേലം തികച്ചും തെറ്റാണ്. പ്രത്യേകിച്ച് ലേലത്തില്‍ വില്‍ക്കപ്പെടാന്‍ കഴിയാതെ പോകുന്നത് ഒരു വിലയിരുത്തലായി മാറും, മില്‍സ് കൂട്ടിച്ചേര്‍ത്തു.

പണം ഒഴുകുന്ന ഐപിഎല്‍ അഴിമതിയുടെ കൂടാരമാണെന്ന് നേരത്തെ തന്നെ ആരോപണമുണ്ട്. കളിക്കാര്‍ക്ക് രാജ്യത്തിന് വേണ്ടി കളിക്കുന്നതിലും പ്രാധാന്യം ക്ലബ് ഗെയിമിന് നല്‍കുന്ന അവസ്ഥയാകും. താരങ്ങള്‍ക്ക് വിലയിടുന്നതിലും ഈ വൈരുദ്ധ്യം നിലനില്‍ക്കുന്നതായി മില്‍സ് അഭിപ്രായപ്പെടുന്നു. ചുരുങ്ങിയ ഓവറില്‍ ന്യൂസിലന്‍ഡിന്റെ വെടിക്കെട്ട് താരങ്ങളായ മാര്‍ട്ടിന്‍ ഗുപ്ടിലും, ഇഷ് സോധിയെയും വാങ്ങാന്‍ ലേലത്തില്‍ ആളുണ്ടായില്ല.




കൂടുതല്‍വാര്‍ത്തകള്‍.