CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 3 Seconds Ago
Breaking Now

ലോകം കാത്തിരിക്കുന്നു ആ കലാശപ്പോരിനായി ; അര്‍ജന്റീന ചരിത്രം കുറിക്കുമോ ? കിരീടം ഫ്രാന്‍സ് നിലനിര്‍ത്തുമോ ; ഫലം അറിയാന്‍ മണിക്കൂറുകള്‍ മാത്രം

നിരവധി അട്ടിമറികള്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ലയണല്‍ മെസ്സിയേയും കിലിയന്‍ എംബാപ്പെയേയും ആകാംക്ഷയോടെ നോക്കുകയാണ് ലോകം.

ലോകം കാത്തിരിക്കുന്നു ആ ചാമ്പ്യന്മാര്‍ ആരെന്നറിയാന്‍. ലോകകപ്പ് കിരീടം അറേബ്യന്‍ മണ്ണില്‍ ഇന്ന് ആര് കൈയ്യിലേന്തുമെന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം.

ഇന്ന് രാത്രി അര്‍ജന്റീനയും ഫ്രാന്‍സും കളികളത്തിലെത്തും. 

നിരവധി അട്ടിമറികള്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ലയണല്‍ മെസ്സിയേയും കിലിയന്‍ എംബാപ്പെയേയും ആകാംക്ഷയോടെ നോക്കുകയാണ് ലോകം. ലുസെയില്‍ സ്‌റ്റേഡിയത്തില്‍ രാത്രിയാണ് ഫൈനല്‍.

സെമിയില്‍ ക്രൊയേഷ്യയെ വീഴ്ത്തിയാണ് അര്‍ജന്റീന ഫൈനലിലെത്തിയത്. മൊറോക്കയെ മറികടന്ന് ഫ്രാന്‍സ് എത്തി. 2018 ലെ റഷ്യന്‍ ലോകകപ്പില്‍ ജേതാക്കളായ ഫ്രാന്‍സ് തുടര്‍ച്ചയായി രണ്ടാം ഫൈനലില്‍ കിരീടം നേടുമോ? 1986 ലാണ് അര്‍ജന്റീന ഒടുവില്‍ ജേതാക്കളായത്. 2014 ല്‍ ഫൈനലില്‍ എത്തിയിരുന്നു. ഇരു ടീമുകളും നേരത്തെ രണ്ടു തവണ വീതം കിരീടം നേടിയിട്ടുണ്ട്.

ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകം.

 




കൂടുതല്‍വാര്‍ത്തകള്‍.