CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 16 Minutes 23 Seconds Ago
Breaking Now

ആജീവനാന്ത വിലക്കിനെതിരെ ശ്രീശാന്ത് സുപ്രീംകോടതിയില്‍; വിശദീകരണം ആവശ്യപ്പെട്ട് പരമോന്നത കോടതി ബിസിസിഐക്ക് നോട്ടീസ് അയച്ചു

രാജസ്ഥാന്‍ റോയല്‍സിനായി കളിക്കവെയാണ് ശ്രീശാന്ത് വാതുവെപ്പ് വിവാദത്തില്‍ കുരുങ്ങിയത്

മുന്‍ ഇന്ത്യന്‍ പേസ് താരം എസ് ശ്രീശാന്തിനെ എന്തിനാണ് ബിസിസിഐ ഇപ്പോഴും പടിക്ക് പുറത്ത് നിര്‍ത്തിയിരിക്കുന്നത്? 2013-ലെ ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് എന്നാണ് ഉത്തരമെങ്കില്‍ ഈ കേസില്‍ ഇദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കിയിട്ട് വര്‍ഷങ്ങളായി. പക്ഷെ ബിസിസിഐക്ക് മാത്രം ഇക്കാര്യം ഇപ്പോഴും ബോധ്യപ്പെട്ടിട്ടില്ല. ഈ വിഷയത്തില്‍ കേരള ഹൈക്കോടതി വിധിക്കെതിരെ ശ്രീശാന്ത് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.

ശ്രീശാന്തിന്റെ വിലക്ക് തുടരാനുള്ള കാരണം അറിയിക്കാന്‍ സുപ്രീംകോടതി ബിസിസിഐക്ക് നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ വിശദീകരണം അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടു. ബിസിസിഐ നടത്തുന്ന എല്ലാ ക്രിക്കറ്റ് പരിപാടികളില്‍ നിന്നും മാറിനില്‍ക്കാന്‍ കഴിഞ്ഞ ഒക്ടോബറില്‍ കേരള ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ബിസിസിഐക്ക് അനുകൂലമായ ഈ വിധിക്കെതിരെയാണ് ശ്രീശാന്ത് സുപ്രീംകോടതിയെ സമീപിച്ചത്.

രാജസ്ഥാന്‍ റോയല്‍സിനായി കളിക്കവെയാണ് ശ്രീശാന്ത് വാതുവെപ്പ് വിവാദത്തില്‍ കുരുങ്ങിയത്. കേരള ഹൈക്കോടതി സിംഗില്‍ ബെഞ്ച് വിലക്ക് നീക്കാന്‍ ഉത്തരവിട്ടെങ്കിലും ഡിവിഷന്‍ ബെഞ്ച് വിലക്ക് പുനഃസ്ഥാപിക്കുകയായിരുന്നു. സ്വാഭാവികമായ യാതൊരു നീതിനിഷേധവും ശ്രീശാന്തിന്റെ കാര്യത്തില്‍ ഉണ്ടായില്ലെന്നായിരുന്നു ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ വിലയിരുത്തല്‍.

കോടതി കുറ്റവിമുക്തനാക്കിയ ഒരു വ്യക്തിയെ ക്രിക്കറ്റ് കളിക്കാന്‍ അനുവദിക്കില്ലെന്ന ബിസിസിഐയുടെ വാശിപിടുത്തം എന്തിന് വേണ്ടിയാണെന്ന് വ്യക്തമല്ല.




കൂടുതല്‍വാര്‍ത്തകള്‍.