മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് ട്വിറ്ററില്‍ രസകരമായ ട്രോളുകള് പങ്കുവയ്ക്കാറുണ്ട്. സോഷ്യല്‍മീഡിയയിലെ രസകരമായ ട്രോളുകള്‍ വാര്‍ത്തയാകാറുമുണ്ട്. പലപ്പോഴും അദ്ദേഹം ട്വീറ്റന്‍മാരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പോസ്റ്റുകളാണ് ഷെയര്‍ ചെയ്യാറുള്ളത്. സെഞ്ചൂറിയനില്‍ ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനത്തിലും സെവാഗിന്റെ ട്വീറ്റാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്.
രണ്ടാം ഏകദിനത്തില്‍ അമ്പയര്‍മാര്‍ ഇന്ത്യന്‍ ടീമിനോട് പൊതുമേഖലാ ബാങ്കുകള്‍ പെരുമാറുന്നത് പോലെ പെരുമാറിയെന്നാണ് വീരുവിന്റെ കമന്റ്. ജയിക്കാന്‍ രണ്ട് റണ്‍ ആവശ്യമുള്ളപ്പോള്‍ ഉച്ചഭക്ഷണത്തിന് പിരിഞ്ഞ സംഭവത്തിലായിരുന്നു ഈ തമാശ.
വെറും രണ്‍ റണ്‍സിന് വേണ്ടി 45 മിനിറ്റാണ് ഏവരും കാത്തിരിക്കേണ്ടിവന്നത്. ഈവിഷയത്തില്‍ തന്റെ പ്രതിഷേധം ക്യാപ്റ്റന്‍ അറിയിച്ചെങ്കിലും കളിയുടെ നിയമം അതാണെന്നുള്ള മറുപടിയാണ് അമ്പയര്‍ നല്‍കിയത്.
എന്നാല്‍ ബാങ്ക് ജീവനക്കാര്‍ക്ക് സെവാഗിന്റെ തമാശ അത്ര സുഖിച്ചില്ല. ഇവര്‍ സെവാഗിന് മറുപടിയുമായി ട്വിറ്ററിലെത്തി. കാര്യം പന്തിയല്ലെന്ന് മനസ്സിലാക്കിയ താരം പലരോടും സ്വകാര്യമായി മറുപടി പറഞ്ഞ് രോഷം കെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ഒന്‍പത് വിക്കറ്റിന് സൗത്ത് ആഫ്രിക്കയെ തോല്‍പ്പിച്ചിരുന്നു. ഇതോടെ പരമ്പര 2-0ന് മുന്നിലാണ് ഇന്ത്യ.