CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 54 Seconds Ago
Breaking Now

മോഹന്‍ലാലിന്റെ ആ താടി ദൃശ്യം 2 വിലെ ജോര്‍ജ് കുട്ടിക്ക് വേണ്ടിയോ?

സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് നീട്ടിവളര്‍ത്തിയ താടിയുമായുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങള്‍. ഇത്രയും താടി നീട്ടി മോഹന്‍ലാലിനെ കാണാത്തതിനാല്‍ എന്തിന് വേണ്ടിയാണ് പുതിയ ലുക്ക് എന്ന സംശയമാണ് ആരാധകരും സിനിമാ പ്രേമികളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്.

ദൃശ്യം 2വിലെ ജോര്‍ജ്കുട്ടിക്ക് വേണ്ടിയാണെന്ന അഭിപ്രായവും പലരും പങ്കുവെച്ചു. മലയാളത്തിലെ പണംവാരി ചിത്രങ്ങളിലൊന്നായ ദൃശ്യത്തെ ബന്ധപ്പെടുത്തിയതോടെ ചര്‍ച്ചകള്‍ സജീവമായി. എന്നാല്‍ ഇതിനെ കുറിച്ച് സംവിധായകന്‍ ജിത്തു ജോസഫ് തന്നെ പ്രതികരിച്ചിരിക്കുകയാണ്.

ജോര്‍ജ്കുട്ടിയെ ആവര്‍ത്തിക്കുകയാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന് അങ്ങനെ വലിയ താടി ദൃശ്യം 2വിലില്ല എന്ന് സംവിധായകന്‍ ജിത്തു ജോസഫ് വ്യക്തമാക്കി.

ചിങ്ങം ഒന്നായ ഓഗസ്ത് 17ന് ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒരു മാസം കൂടി വൈകിയേ ചിത്രീകരണം ആരംഭിക്കുകയുള്ളൂവെന്നും ജിത്തു ജോസഫ് പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.