CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 33 Minutes 32 Seconds Ago
Breaking Now

ഭര്‍ത്താവായാലും അച്ഛനായാലും സ്ത്രീകളെ നിയന്ത്രിക്കാന്‍ അവകാശമില്ല; ദുല്‍ഖര്‍ സല്‍മാന്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ തെലുഗു ചിത്രം 'ആകാശംലോ ഒക്ക താര' മികച്ച പ്രേക്ഷക പ്രതികരണം നേടി തിയറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ്. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് ദുല്‍ഖര്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.

'മറ്റൊരാളെ നിയന്ത്രിക്കാന്‍ നമ്മളാരാണ് ?. ഇത് അവരുടെ ജീവിതമാണ്. ഒരു ഭര്‍ത്താവായാലും സഹോദരനായാലും അച്ഛനായാലും സ്ത്രീകളെന്ത് ചെയ്യണമെന്ന് പറയാനോ അവര്‍ക്ക് എന്തിനെങ്കിലും അനുമതി നല്‍കാനോ ആരും ആളല്ല. ചിത്രത്തില്‍ ഞാന്‍ അവതരിപ്പിച്ച കൃഷ്ണ എന്ന കഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട്. അവളോട് ഞാന്‍ പഠിക്കരുതെന്ന് മാത്രം പറഞ്ഞില്ല എന്നാണത്'. -ദുല്‍ഖര്‍ പറഞ്ഞു.

ഗീത ആര്‍ട്‌സ്, സ്വപ്ന സിനിമ, ലൈറ്റ്‌ബോക്‌സ് മീഡിയ എന്നീ ബാനറുകള്‍ സംയുക്തമായാണ് ചിത്രം അവതരിപ്പിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിലെത്തിക്കുന്നത്. പവന്‍ സാദിനേനിയുടെ വ്യത്യസ്തമായ കഥപറച്ചില്‍ ശൈലിയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ കൃഷ്ണ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പുതുമുഖം സാത്വിക വീരവല്ലിയാണ് ചിത്രത്തിലെ കല്പന എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.