CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 59 Minutes 54 Seconds Ago
Breaking Now

ഡാനിഷ് സിദ്ദിഖി സംഘര്‍ഷത്തില്‍ മരിച്ചതല്ല, തിരിഞ്ഞുപിടിച്ച് താലിബാന്‍ കൊലപ്പെടുത്തി ; ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി അമേരിക്കന്‍ മാഗസിന്‍

റോയിട്ടേഴ്‌സിന്റെ ഇന്ത്യയിലെ മള്‍ട്ടിമീഡിയ ടീമിനെ നയിച്ചിരുന്നത് സിദ്ദിഖി ആയിരുന്നു

അഫ്ഗാനിസ്ഥാനില്‍ താലിബാനും അഫ്ഗാന്‍ സേനയും തമ്മില്‍ നടന്ന  ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഡാനിഷ് സിദ്ധീഖിയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തല്‍.തിരിച്ചറിഞ്ഞ ശേഷം ക്രൂരമായി കൊലപ്പെടുത്തിയതാണെന്നും അമേരിക്കന്‍ മാസികയായ വാഷിങ്ടണ്‍ എക്‌സാമിനറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. സിദ്ധീഖിയെ താലിബാന്‍ ആക്രമിച്ചു പിടികൂടി ക്രൂരമായി കൊലപ്പെടുത്തിയതാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മാധ്യമപ്രവര്‍ത്തകന്‍ എന്നറിഞ്ഞിട്ടും അടിച്ചുവീഴ്ത്തി നിറയൊഴിച്ചുവെന്നും മൃതദേഹം വികൃതമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

അഫ്ഗാന്‍ സേനയും താലിബാനും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടല്‍ നടക്കുന്ന പ്രദേശമാണ് പാകിസ്ഥാന്‍ അഫ്ഗാന്‍ അതിര്‍ത്തിയിലുള്ള സ്പിന്‍ ബൊല്‍ദാക്. ജയിലിലുള്ള ഏഴായിരം പേരെ വിട്ടയക്കാതെ വെടി നിര്‍ത്തില്ലെന്ന് നിലപാടിലാണ് താലിബാന്‍. യുദ്ധമേഖലകളില്‍ പലായനം തുടരുകയാണ്. ഈ സംഘര്‍ഷത്തിന്റെ ചിത്രങ്ങള്‍ റോയിട്ടേഴ്‌സിനായി പകര്‍ത്താനാണ് ഡാനിഷ് അഫ്ഗാനിലെത്തിയത്. 

റോയിട്ടേഴ്‌സിന്റെ ഇന്ത്യയിലെ മള്‍ട്ടിമീഡിയ ടീമിനെ നയിച്ചിരുന്നത് സിദ്ദിഖി ആയിരുന്നു. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെയും, രാജ്യത്തെ പിടിച്ചുലച്ച രണ്ടാം കൊവിഡ് തരംഗത്തിന്റെയും എല്ലാം ഗൗരവം ഒപ്പിയെടുത്ത ഫോട്ടോഗ്രാഫറാണ് കൊല്ലപ്പെട്ടത്. ഡാനിഷ് പകര്‍ത്തിയ രണ്ടാം കൊവിഡ് തരംഗത്തില്‍ കൊല്ലപ്പെട്ട മനുഷ്യരുടെ ചിതകള്‍ കൂട്ടത്തോടെ എരിയുന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

2018ല്‍ റോഹിഗ്യന്‍ അഭയാര്‍ത്ഥികളുടെ ദുരിതം പകര്‍ത്തിയ റിപ്പോര്‍ട്ടുകള്‍ക്കാണ് പുലിറ്റ്‌സര്‍ സമ്മാനം ഡാനിഷിനെ തേടിയെത്തിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.