CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 26 Seconds Ago
Breaking Now

കുടിച്ച് ലക്കുകെട്ട് അര്‍ദ്ധരാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി കാമുകനൊപ്പം കിടന്നുറങ്ങിയ സ്ത്രീയെ ലൈംഗികമായി അതിക്രമിച്ചു; ഇന്ത്യന്‍ വംശജന് മൂന്നര വര്‍ഷം ജയില്‍ശിക്ഷ; പകുതി കാലയളവില്‍ കസ്റ്റഡിയും ഉത്തരവിട്ടു; യുകെയിലെ സ്ഥിരതമാസം കോടതിയുടെ വിഷയമല്ലെന്ന് ജഡ്ജ്

ആജീവനാന്തം ലൈംഗിക കുറ്റവാളി പട്ടികയിലും ഉണ്ടാകും

അര്‍ദ്ധരാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി ഉറങ്ങിക്കിടന്ന സ്ത്രീയെ ലൈംഗികമായി അക്രമിച്ച ഇന്ത്യന്‍ വംശജന് മൂന്നര വര്‍ഷം ജയില്‍ശിക്ഷ. ഇതിന്റെ പകുതി കാലയളവില്‍ കസ്റ്റഡിയും കോടതി വിധിച്ചു. കാമുകനൊപ്പം കിടന്നുറങ്ങിയ യുവതിയുടെ അരികിലെത്തി പരാക്രമം കാണിച്ച 27-കാരന്‍ സുരോജ് ബികെയ്ക്കാണ് ശിക്ഷ ലഭിച്ചത്. 

വീട്ടില്‍ അതിക്രമിച്ച് കയറിയെന്ന ആരോപണം ആദ്യം നിഷേധിച്ച പ്രതി ഇത് ഇരയുടെ സങ്കല്‍പ്പം മാത്രമാണെന്നാണ് വാദിച്ചത്. സുരോജിനെ അറിയുന്ന ചിലര്‍ക്ക് ഈ വിശ്വാസമുണ്ടെങ്കിലും സ്ഥിതി മറിച്ചാണെന്ന് വിധി പ്രഖ്യാപിക്കവെ ജഡ്ജ് ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ വര്‍ഷമാണ് സെറെഡിജിയോണിലെ പ്രോപ്പര്‍ട്ടിയില്‍ ലൈംഗിക അതിക്രമം അരങ്ങേറിയത്. 

വീട്ടില്‍ നുഴഞ്ഞുകയറിയ സുരോജ് കിടപ്പുമുറിയില്‍ കാമുകനൊപ്പം ഉറങ്ങുകയായിരുന്ന സ്ത്രീയുടെ കാലുകളിലും, സ്വകാര്യ ഭാഗങ്ങളിലും കയറിപ്പിടിക്കുകയായിരുന്നു. സംഭവം തന്നെ മാനസികമായി തകര്‍ത്തെന്ന് സ്വാന്‍സി ക്രൗണ്‍ കോടതി വിചാരണയില്‍ ഇര വെളിപ്പെടുത്തി. ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയായി. സംഭവം നടന്ന വീട് ഉപേക്ഷിച്ചു. ഇപ്പോള്‍ ഭയപ്പെടുത്തുന്ന സ്വപ്‌നങ്ങളുമായി കഴിയുകയാണ്, ഇര വ്യക്തമാക്കി. 

ലൈംഗിക അതിക്രമം നടത്തുകയെന്ന ഉദ്ദേശത്തോടെ വീട്ടില്‍ അതിക്രമിച്ച് കയറിയ കുറ്റത്തിന് സെറെഡിജിയോണ്‍, ലാന്‍ഗ്രാനോഗില്‍ നിന്നുള്ള സുരോജ് കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇന്ത്യയില്‍ ഇയാള്‍ ജോലി ചെയ്ത സ്ഥലത്ത് നിന്നും ഉള്‍പ്പെടെ നല്ല പെരുമാറ്റത്തിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചിരുന്നു. വിവാഹിതനും രണ്ട് മക്കളുടെ പിതാവുമായ പ്രതി മദ്യപിച്ച ശേഷം മണ്ടത്തരം പ്രവര്‍ത്തിച്ചതാണെന്നാണ് പ്രതിഭാഗം വാദിച്ചത്. 

നാല് വര്‍ഷത്തെ കസ്റ്റഡി ശിക്ഷ വിധിച്ചാല്‍ പ്രതിയ്ക്ക് യുകെയില്‍ തുടരാനുള്ള അപേക്ഷയെ ബാധിക്കുമെന്ന് ബാരിസ്റ്റര്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ മൂന്നര വര്‍ഷം ജയില്‍ശിക്ഷയും, ഇതിന്റെ പകുതി കസ്റ്റഡിയിലും കഴിഞ്ഞ ശേഷം ലൈസന്‍സില്‍ പുറത്തുവിടാനാണ് കോടതി ഉത്തരവിട്ടത്. ആജീവനാന്തം ലൈംഗിക കുറ്റവാളി പട്ടികയിലും ഉണ്ടാകും. ഇരയെ ഒരു രീതിയിലും ബന്ധപ്പെടാന്‍ പാടില്ല. സുരോജിനെ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം യുകെയില്‍ നിര്‍ത്തണോയെന്നത് കോടതിയുടെ വിഷയമല്ലെന്നും ജഡ്ജ് വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.