CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 52 Minutes Ago
Breaking Now

പ്രധാന ബാങ്കുകളില്‍ ഇന്നു മുതല്‍ മോര്‍ട്ട്‌ഗേജ് പലിശ നിരക്കുകളുയരുന്നു ; നേഷന്‍വൈഡ്, സാന്‍ാണ്ടര്‍, നാറ്റ്വെസ്റ്റ് ബാങ്കുകള്‍ നിരക്കുയര്‍ത്തുന്നു

അടിസ്ഥാന നിരക്ക് ഉയര്‍ന്നിരിക്കുന്നതിനാല്‍ മോര്‍ട്ട്‌ഗേജ് നിരക്കും ഉയര്‍ന്നു നില്‍ക്കുകയാണ്

ബ്രിട്ടനിലെ മൂന്ന് പ്രധാന ബാങ്കുകളില്‍ മോര്‍ട്ട്‌ഗേജ് നിക്കുകള്‍ ഉയര്‍ത്തുന്നു.  നേഷന്‍വൈഡ്, സാന്‍ാണ്ടര്‍, നാറ്റ്വെസ്റ്റ് ബാങ്കുകളാണ് നിരക്കുയര്‍ത്തുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കുന്നതില്‍ തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണ് ബാങ്കുകളുടെ പുതിയ നീക്കം.

അടിസ്ഥാന നിരക്ക് ഉയര്‍ന്നിരിക്കുന്നതിനാല്‍ മോര്‍ട്ട്‌ഗേജ് നിരക്കും ഉയര്‍ന്നു നില്‍ക്കുകയാണ്. ജനങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുമ്പോഴാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഭാഗത്തു നിന്നും യാതൊരു മാറ്റവും കൊണ്ടുവരുന്നില്ല. പ്രഖ്യാപനം വൈകുന്നതിനാലാണ് പ്രമുഖ ബാങ്കുകള്‍ പുതിയ തീരുമാനം എടുത്തത്.

പഴയ നിരക്കില്‍ തന്നെ പലിശ നല്‍കാന്‍ ഫിക്‌സഡ് നിരക്കില്‍ മോര്‍ട്ട്‌ഗേജ് എടുത്തവര്‍ക്ക് സാധിക്കും. എന്നാല്‍ കുറഞ്ഞ പലിശ നിരക്കില്‍ ഫിക്‌സ്ഡ് ഡീല്‍ മോര്‍ട്ട്‌ഗേജ് എടുത്ത ഏതാണ്ട് 16 ലക്ഷം പേരുടെ ഫിക്‌സ്ഡ് കാലാവധി ഈ വര്‍ഷം അവസാനിക്കുകയാണ്. അവരെ വര്‍ദ്ധനവ് ബാധിച്ചേക്കും.

പലിശ നിരക്കുമായി ബന്ധപ്പെട്ട അടുത്ത തീരുമാനം ബാങ്ക് ഓഫ് ഇംഗ്ലണ്ട് എടുക്കുക മെയ് 9 ന് ആയിരിക്കും. ഏതായാലും, നേരത്തെ പ്രവചിച്ചിരുന്ന തരത്തിലുള്ള ഇളവുകള്‍ക്ക് സാധ്യതയില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു

 




കൂടുതല്‍വാര്‍ത്തകള്‍.