CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 6 Minutes 19 Seconds Ago
Breaking Now

ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തതിന് പിന്നാലെ സിപിഐഎം തൃശൂര്‍ ജില്ല കമ്മിറ്റിയുടെയും കീഴ് ഘടകങ്ങളുടെയും സ്വത്ത് വിവരങ്ങള്‍ തേടി ; വിവരങ്ങള്‍ നല്‍കാന്‍ രണ്ടാഴ്ച സമയം തേടി എം എം വര്‍ഗീസ്

തൃശൂരില്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് പിന്‍വലിച്ച പണം തിരിച്ചടക്കാനായി കൊണ്ടുവന്നപ്പോഴാണ് ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്

കരുവന്നൂര്‍ കേസില്‍ ഇ.ഡി. ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ രണ്ടാഴ്ചത്തെ സമയം തേടി സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ്. സിപിഐഎം തൃശൂര്‍ ജില്ല കമ്മിറ്റിയുടെയും കീഴ് ഘടകങ്ങളുടെയും സ്വത്ത് വിവരങ്ങള്‍ ആണ് ഇ.ഡി ആവശ്യപ്പെട്ടത്.

കേസില്‍ ഇന്ന് വീണ്ടും ഹാജരാകാന്‍ നിര്‍ദേശിച്ച് തിങ്കളാഴ്ച്ച ഇഡി എം എം വര്‍ഗീസിന് നോട്ടീസയച്ചിരുന്നു. എന്നാല്‍ മെയ് ദിനം ആയതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന വര്‍ഗീസിന്റെ മറുപടി ഇഡി തള്ളിയിരുന്നു. തിരിച്ചടക്കാന്‍ വേണ്ടി വര്‍ഗീസ് ഇന്നലെ ബാങ്കില്‍ എത്തിച്ച പാര്‍ട്ടിയുടെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു.

ഏരിയാ കമ്മിറ്റികളുടെ അടക്കം വിവിധ പാര്‍ട്ടി കമ്മിറ്റികളുടെ പേരിലുള്ള മുഴുവന്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഹാജരാക്കണമെന്നും ഇ ഡി നിര്‍ദേശമുണ്ട്. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ബിനാമി വായ്പകള്‍ വഴി തട്ടിയെടുത്ത പണത്തിന്റെ പങ്ക് ഈ അക്കൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്.

തൃശൂരില്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് പിന്‍വലിച്ച പണം തിരിച്ചടക്കാനായി കൊണ്ടുവന്നപ്പോഴാണ് ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്. ബാങ്ക് ജീവനക്കാര്‍ അറിയിച്ചതിനേത്തുടര്‍ന്ന് ബാങ്കില്‍ എത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പണം പിടിച്ചെടുക്കുകയായിരുന്നു. കണക്കില്‍ പെടാത്ത പണമെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്. നടപടികള്‍ തുടരുമെന്നാണ് ആദായ നികുതി വകുപ്പ് അറിയിച്ചത്. കരുവന്നൂര്‍ കള്ളപണ ഇടപാട് കേസില്‍ വര്‍ഗീസിന് പുറമെ സിപിഐഎം നേതാക്കളായ പികെ ബിജു, എസി മൊയ്തീന്‍ എന്നിവരെയും ഇഡി ചോദ്യം ചെയ്തിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.