CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 44 Minutes 10 Seconds Ago
Breaking Now

ലണ്ടന്‍ മേയറായി മൂന്നാം തവണയും ലേബര്‍ പാര്‍ട്ടി നേതാവ് സാദിഖ് ഖാന്‍ ; ഭൂരിപക്ഷം ലക്ഷത്തിലേറെ വോട്ടുകള്‍ ; കണക്കു കൂട്ടലുകളെ തെറ്റിച്ച് ഉജ്ജ്വല ജയം

ലണ്ടനില്‍ ജനം ആഗ്രഹിക്കുന്ന പലതും നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രവചനങ്ങള്‍ അസ്ഥാനത്താക്കി ലണ്ടന്‍ മേയര്‍ സ്ഥാനത്തേക്ക് മൂന്നാം തവണയും സാദിഖ് ഖാനെത്തുന്നു. കുറ്റകൃത്യങ്ങള്‍, ഗാസ പ്രശ്‌നം എന്നിങ്ങനെ പലതും ഇലക്ഷന്‍ സമയങ്ങളില്‍ ചര്‍ച്ചയായെങ്കിലും കണക്കുകൂട്ടലുകളെ തെറ്റിച്ചായിരുന്നു വിജയം. എതിര്‍ സ്ഥാനാര്‍ത്ഥി സൂസന്‍ ഹാളിനേക്കാള്‍ 276000 വോട്ടുകളുടെ ഭൂരിപക്ഷവും നേടി.

2024 മാറ്റത്തിന്റെ വര്‍ഷമായിരിക്കുമെന്ന് പറഞ്ഞ ഖാന്‍, ഋഷി സുനക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍, അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ലേബര്‍ പാര്‍ട്ടി തയ്യാറാണെന്നും പറഞ്ഞു. മൂന്നാം തവണയും മേയര്‍ ആയതോടെ, ഇനി ദേശീയ രാഷ്ട്രീയത്തിലേക്ക് തിരിയുമോ എന്ന ചോദ്യത്തിന്, തന്‍ ഹാട്രിക്കിന്റെ സന്തോഷത്തിലാണെന്നും മറ്റെല്ലാ കാര്യങ്ങളും പിന്നീടെന്നുമായിരുന്നു പ്രതികരണം.

തെരഞ്ഞെടുപ്പില്‍ കീര്‍ സ്റ്റാര്‍മറുടെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ അവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ താന്‍ അതിയായി സന്തോഷിക്കുമെന്നും ഖാന്‍ പറഞ്ഞു. ഈ വര്‍ഷം രണ്ടാം പകുതിയില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കുമെന്നായിരുന്നു ജനുവരിയില്‍ പ്രാധാനമന്ത്രി പറഞ്ഞത്. കഴിഞ്ഞ എട്ട് വര്‍ഷക്കാലമായി ടോറി സര്‍ക്കാരിന്റെ തിരയ്‌ക്കെതിരെ ലണ്ടന്‍ നീന്തിയെന്നും അദ്ദേഹം പറഞ്ഞു.

ലണ്ടനില്‍ ജനം ആഗ്രഹിക്കുന്ന പലതും നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ജനങ്ങളുടെ രോഷം വോട്ടായില്ലെന്നും എന്തുകൊണ്ട് സൂസന്‍ ഹോള്‍ പരാജയപ്പെട്ടെന്ന് വിലയിരുത്തുവെന്നും ടോറികള്‍ വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.