CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 29 Seconds Ago
Breaking Now

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകള്‍ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം ?

'ജന ഗണ മന' എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ'ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കോപ്പിയടി ആരോപണമുയര്‍ന്നു വന്നിരുന്നു. കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ 'ഓര്‍ഡിനറി' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് നിഷാദ് കോയയാണ് റിലീസിന് തലേദിവസം തന്റെ ഫേസ്ബുക്ക് പേജിലൂടെ 'നാളെ റിലീസ് ആകുന്ന ഒരു സിനിമയുടെ കഥ പ്രവചിച്ചാലോ' എന്നുതുടങ്ങുന്ന കുറിപ്പ് പങ്കുവെച്ചത്.

നിഷാദ് കോയ പങ്കുവെച്ച കുറിപ്പിലെ കഥയുമായി മലയാളി ഫ്രം ഇന്ത്യക്ക് സാമ്യമുള്ളതിനാല്‍ വലിയ ചര്‍ച്ചകള്‍ക്കാണ് അത് വഴിതുറന്നത്. എന്നാല്‍ പിന്നീട് നിഷാദ് കോയ പോസ്റ്റ് പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് നിഷാദ് ചെയ്തത് മോശം പ്രവൃത്തിയാണെന്ന തരത്തില്‍ ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ നിരത്തി രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് നിഷാദ് കോയ.

തന്റെ സിനിമയുടെ കഥ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് എന്തിനാണ് ലിസ്റ്റിനും ഡിജോയും ടെന്‍ഷനടിക്കുന്നതെന്നാണ് നിഷാദ് കോയ ചോദിക്കുന്നത്. എഴുത്തുകാരനായ നിഷാദ് കോയ INDOPAK എന്ന പേരില്‍ ഒരു സ്‌ക്രിപ്റ്റ് എഴുതി ജയസൂര്യയുമായി ചര്‍ച്ച നടത്തുകയും തുടര്‍ന്ന് ജോഷിയുടെ സംവിധാനത്തില്‍ സിനിമ ചെയ്യാമെന്ന് തീരുമാനത്തിലെത്തുകയും എന്നാല്‍ പ്രൊജക്ട് നീണ്ടുപോകുന്നതുകൊണ്ട്, ഒരു പരസ്യ ചിത്രീകരണത്തിനിടെ ജയസൂര്യ സംവിധായകന്‍ ഡിജോ ജോസിനോട് പ്രസ്തുത കഥ പറയുകയും നിഷാദ് കോയയോട് ഫോളോ അപ്പ ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.

എന്നാല്‍ ഡിജോയുമായി ബന്ധപ്പെടാന്‍ ശ്രമിച്ച നിഷാദ് കോയക്ക് നിരാശയായിരുന്നു ഫലം. പലതവണ ഒഴിഞ്ഞുമാറിയ ഡിജോ രഹസ്യമായി ഷൂട്ട് തുടങ്ങുകയും ചെയ്തിരുന്നു. തുടര്‍ന്ന് പൃഥ്വിരാജിനോട് പ്രസ്തുത കഥ സലാര്‍ ലൊക്കേഷനില്‍ വെച്ച് നിഷാദ് കോയ പറയുമ്പോഴാണ് ഡിജോ ഇണങ്ങനെയൊരു സിനിമ ചെയ്യുന്നുണ്ടെന്ന വിവരം പൃഥ്വിരാജ് നിഷാദ് കോയയോട് വെളിപ്പെടുത്തുന്നത്. തുടര്‍ന്ന് നിഷാദ് കോയ ഡിജോയെ ബന്ധപ്പെട്ടെങ്കിലും അവര്‍ ചെയ്യുന്നത് കോമഡി പടമാണെന്നും, ഒരു പാകിസ്ഥാനി ഉണ്ടെന്ന് ഒഴിച്ചാല്‍ സാമ്യതകള്‍ ഇല്ലെന്നും ഡിജോ നിഷാദിനെ വിശ്വസിപ്പിക്കുന്നു.

ഒരു ടീസര്‍ പോലും ഇറക്കാതെ ഇരുന്നാല്‍ മലയാളി ഫ്രം ഇന്ത്യ കോമഡി പടമാണെന്ന് കരുതി ആളുകള്‍ തിയേറ്ററുകളില്‍ എത്തുകയും അത് നെഗറ്റീവ് ആയി ബാധിക്കുകയും ചെയ്യുമെന്നത് കൊണ്ടാണ് താന്‍ നിര്‍ബന്ധിച്ചത് മൂലം ഡിജോ ടീസര്‍ ഇറക്കാന്‍ തയ്യാറായതെന്ന ലിസ്റ്റിന്‍ സ്റ്റീഫന്റെ പ്രസ് മീറ്റിനിടയിലെ വെളിപ്പെടുത്തല്‍ ഇതിനോട് കൂട്ടിവായിക്കാവുന്നതാണ്. ഡിജോ ജോസിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കനക്കുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.