CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 2 Minutes 34 Seconds Ago
Breaking Now

'ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിലെ ജനാധിപത്യ രാജ്യങ്ങള്‍ക്ക് മാതൃക'; വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

അമിത് ഷായും മോദി പോളിങ് ബൂത്തിലുണ്ടായിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് തുടരുന്നതിനിടെ ഗുജറാത്തിലെ ഗാന്ധിനഗര്‍ ലോക്‌സഭാ മണ്ഡലത്തിലെത്തി വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ 7 മണിക്ക് പോളിംഗ് ആരംഭിച്ചയുടന്‍ മോദി അഹമ്മദാബാദ് നഗരത്തിലെ റാണിപ് ലോക്കലിലെ നിഷാന്‍ പബ്ലിക് സ്‌കൂളിലെ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. എല്ലാവരും വോട്ടെടുപ്പില്‍ പങ്കാളികളാകണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ലോക ജനാധിപത്യ രാജ്യങ്ങള്‍ക്ക് മാതൃകയാണെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം മോദി പ്രതികരിച്ചു. ഗാന്ധിനഗര്‍ ലോക്‌സഭാ സീറ്റില്‍ മത്സരിക്കുന്ന കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അമിത് ഷായും പോളിങ് ബൂത്തിലുണ്ടായിരുന്നു.

10 സംസ്ഥാനങ്ങളിലും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 94 മണ്ഡലങ്ങളാണ് മൂന്നാം ഘട്ടത്തില്‍ വിധിയെഴുതുന്നത്. ഗുജറാത്തിലെ 26 ല്‍ മണ്ഡലങ്ങളില്‍ 25ലും ഇന്ന് വിധിയെഴുതും. സൂററ്റ് സീറ്റില്‍ നേരത്തെ ബിജെപി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഗോവയിലും കേന്ദ്ര ഭരണ പ്രദേശങ്ങളായ ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി, ദാമന്‍ അന്‍ഡ് ദിയു തുടങ്ങിയ പ്രദേശങ്ങളിലെയും പോളിങ് ഇതോടെ പൂര്‍ത്തിയാകും.

 




കൂടുതല്‍വാര്‍ത്തകള്‍.