CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 16 Minutes 5 Seconds Ago
Breaking Now

പോസ്റ്ററുകള്‍ കണ്ടപ്പോള്‍ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയില്‍

രാഹുല്‍ സദാശിവന്‍ സംവിധാനം, ചെയ്ത മമ്മൂട്ടി ചിത്രം ഭ്രമയുഗത്തെ പറ്റി സംസാരിക്കുകയാണ് സിബി മലയില്‍. ചിത്രത്തിന്റെ പോസ്റ്ററുകളും മറ്റും കണ്ടപ്പോള്‍ ഭ്രമയുഗം വിജയിക്കുമെന്ന് തനിക്ക് ഉറപ്പില്ലായിരുന്നുവെന്നാണ് സിബി മലയില്‍ പറയുന്നത്. പോസ്റ്ററും സ്റ്റില്‍സുമൊക്കെ കണ്ടപ്പോള്‍ ഇത് ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഉള്ള സിനിമയാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് സിബി മലയില്‍ പറയുന്നത്.

'ഭ്രമയുഗം എന്ന സിനിമ ബ്ലാക്ക് ആന്‍ഡ് വൈറ്റാണ്. കളര്‍ഫുള്ളായിട്ടുള്ള ഒന്നും അതിലില്ല. പ്ലെസന്റ് ആയിട്ടുള്ള ഒന്നും അതിലില്ല. എന്നാല്‍ വളരെ ഗ്ലോറിയായിട്ടുള്ള, ഡാര്‍ക്ക് ആയിട്ടുള്ള സീനുകളാണ് ചിത്രത്തിലുള്ളത്. അതിന്റെ പോസ്റ്ററും സ്റ്റില്‍സുമൊക്കെ കണ്ടപ്പോള്‍ എനിക്കറിയില്ലായിരുന്നു ഇത് ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഇറങ്ങാനുള്ള ചിത്രമാണെന്ന്. ഇത് ആളുകള്‍ കാണുമോ, സ്വീകരിക്കപ്പെടുമോ എന്നായിരുന്നു അപ്പോള്‍ ഞാന്‍ കരുതിയത്.

എന്നാല്‍ നമ്മളെ ഞെട്ടിച്ചു കൊണ്ട് അത് വലിയ രീതിയില്‍ പ്രേക്ഷകര്‍ ഏറ്റെടുത്തില്ലേ. അങ്ങനെയുള്ള നല്ല സിനിമകള്‍ കാണാനുള്ള പ്രേക്ഷകരുമുണ്ട്. അവരെ തടയാതിരിക്കുക എന്നതാണ്. അവര്‍ ഓരോന്ന് കണ്ട് പൊയ്‌ക്കോട്ടേ.' എന്നാണ് സിബി മലയില്‍ പറയുന്നു

 




കൂടുതല്‍വാര്‍ത്തകള്‍.