CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 3 Minutes 23 Seconds Ago
Breaking Now

പാകിസ്ഥാനെ ബഹുമാനിക്കണം,ഇല്ലെകില്‍ അവര്‍ ആണവായുധം പ്രയോഗിക്കും, കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ പ്രസ്താവന വിവാദത്തില്‍

കോണ്‍ഗ്രസിന്റെ പാക് പ്രണയം അവസാനിക്കില്ലെന്ന് ബിജെപി കുറ്റപ്പെടുത്തി.

പാക്കിസ്ഥാനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍ രംഗത്ത്. പാക്കിസ്ഥാനെ ബഹുമാനിക്കണം ഇല്ലെങ്കില്‍ അവര്‍ ആണവായുധം പ്രയോഗിക്കും.തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഈ പ്രസ്താവന ബിജെപി ആയുധമാക്കുകയാണ്.കോണ്‍ഗ്രസിന്റെ  പാക് പ്രണയം അവസാനിക്കില്ലെന്ന് ബിജെപി കുറ്റപ്പെടുത്തി.

അതേ സമയം വിവാദ പ്രസ്താവന നടത്തി വെട്ടിലായ സാം പ്രിത്രോദ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. ഇന്ത്യയുടെ കിഴക്ക് ഭാഗത്തുള്ളവര്‍ ചൈനക്കാരെ പോലെയും തെക്ക് ഭാഗത്തുള്ളവര്‍ ആഫ്രിക്കകാരെ പോലെയുമാണെന്നായിരുന്നു പിത്രോദയുടെ പ്രസ്താവന. പരാമര്‍ശത്തിനെതിരെ പ്രധാനമന്ത്രി ആഞ്ഞടിച്ചതോടെയാണ് കോണ്‍ഗ്രസ് പിത്രോദയുടെ രാജി വാങ്ങിയത്.




കൂടുതല്‍വാര്‍ത്തകള്‍.