CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 27 Minutes 52 Seconds Ago
Breaking Now

യുക്മ യോര്‍ക് ഷെയര്‍ & ഹംമ്പര്‍ റീജിയന്‍ നഴ്‌സസ് ഡേ സെലിബ്രേഷന്‍ മെയ് 31 ന് വേക്ഫീല്‍ഡില്‍..... യുക്മ പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും

യുക്മ നേഴ്‌സസ് ഫോറമും യുക്മ യോര്‍ക്ഷയര്‍ & ഹംബര്‍ റീജിയനും സംയുക്തമായി നടത്തുന്ന  ആദ്യത്തെ നഴ്‌സസ് ഡേ സെലിബ്രേഷന്‍  ഈ മാസം 31 നു വെക്ഫീല്‍ഡില്‍ വെച്ച് നടത്തപ്പെടുകയാണ് . യു കെ യിലെ തൊഴിലിടങ്ങളില്‍ മലയാളികളുടെ ശക്തമായ സാന്നിദ്ധ്യമരുളുന്ന  നേഴ്‌സിങ് പ്രൊഫഷണല്‍സിനെ അണിനിരത്തിയും, അനുമോദിച്ചും 'നേഴ്‌സസ് ദിനാഘോഷം' ഏറ്റവും പ്രൗഢവും അര്‍ഹമായ പ്രാധാന്യത്തോടെയും കൂടിയാണ് സംഘടിപ്പിക്കുവാന്‍ തീരുമാനിചിരിക്കുന്നത്. ഹോര്‍ബറി വര്‍ക്കിംഗ് മെംബേര്‍സ് ക്ലബ് വെക്ഫീല്‍ഡ് ഇല്‍ വെച്ച് സംഘടിപ്പിക്കുന്ന നേഴ്‌സസ് ദിനാഘോഷത്തിന് വേണ്ട സജ്ജീകരണങ്ങള്‍ ധൃതഗതിയില്‍ പുരോഗമിക്കുന്നു. 

യു കെ യില്‍ നഴ്‌സുമാരായി ജോലിചെയ്യുന്നവര്‍ക്കും, എന്‍.എം.സി രജിസ്‌ട്രേഷനായി കാത്തിരിക്കുന്നവര്‍ക്കും, നേഴ്‌സിങ് പ്രൊഫഷന്‍ ഉണ്ടായിരിക്കെ ഇതര മേഖലകളില്‍ ജോലിചെയ്യുന്നവര്‍ക്കും,  ഇന്റര്‍വ്യൂ, ജോലി കയറ്റം എന്നീ  വിഷയങ്ങളിലടക്കം ഏറെ പ്രയോജനപ്പെടുന്ന സെഷനുകള്‍ ആണ് ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ ഏറ്റവും വലിയ മലയാളി അസ്സോസ്സിയേഷന്‍ നെറ്റ്വര്‍ക്കിംഗ്  പ്രയോജനം നേടുന്നതിനും യുക്മ  നേഴ്‌സസ് ഫോറം അഭികാമ്യമാണ്. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും സി പി ഡി പോയ്ന്റ്‌സ് ഉം നല്‍കുന്നതാണ്.  

യുക്മ നാഷണല്‍ പ്രസിഡന്റ് അഡ്വക്കേറ്റ് എബി സെബാസ്റ്റ്യന്‍ നഴ്‌സസ് ദിനാഘോ ഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. നാഷണല്‍ വൈസ് പ്രസിഡന്റ്  വര്‍ഗീസ് ഡാനിയേല്‍ , റീജിയണല്‍ പ്രസിഡന്റ് അമ്പിളി എസ് മാത്യൂസ് , നാഷണല്‍ നഴ്‌സസ് കോ ഓര്‍ഡിനേറ്റര്‍ സോണിയ ലുബി, റീജിയണല്‍ സെക്രട്ടറി  അജു വര്‍ഗീസ്, നഴ്‌സസ് കോര്‍ഡിനേറ്റര്‍സ്  ഹരി കൃഷ്ണന്‍, മിസ് അലീന,  മുന്‍ നാഷണല്‍ ജോയിന്റ് സെക്രട്ടറി  സാജന്‍ സത്യന്‍  തുടങ്ങിവര്‍ ചടങ്ങില്‍ സംബന്ധിക്കും. 

പ്രൊഫഷണല്‍ ഡെവലപ്പ്‌മെന്റ്, അറിവ് മെച്ചപ്പെടുത്തല്‍, നെറ്റ്വര്‍ക്കിംഗ് അവസരങ്ങള്‍, കരിയര്‍ മുന്നേറ്റം, കലാപരിപാടികള്‍, കമ്മ്യൂണിറ്റി ബില്‍ഡിങ് ഒപ്പം വിജ്ഞാനപ്രദവും, വിദ്യാഭ്യാസപരവും, വിനോദപരവും ആയ ഒരു ദിനാഘോഷവുമാണ്  യു.എന്‍.എഫ്  ഒരുക്കുന്നത്.

നേഴ്‌സിങ് കണ്‍വെന്‍ഷന്റെ ഭാഗമാകുവാനും, നഴ്‌സിംഗ് എന്ന മഹത്തായ സേവന മേഖലയെ  ഒരുമിച്ചു ആഘോഷിക്കാനും ആദരിക്കാനും, അനുമോദിക്കാനും യുക്മ യോര്‍ക്ഷയര്‍ & ഹംബര്‍ റീജിയണ്‍ന്റെയും യുക്മ നഴ്‌സസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വെസ്റ്റ് യോര്‍ക്ഷയര്‍ മലയാളി  അസോസിയേഷനുമായി ചേര്‍ന്ന്  അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന വാര്‍ഷിക സമ്മേളനത്തിലേക്ക്  ഏവരെയും സ്വാഗതം ചെയ്യുകയും, ഏവരുടേയും സാന്നിധ്യവും പങ്കാളിത്തവും  മെയ് 31നു പ്രതീക്ഷിക്കുകയും  ചെയ്യുന്നു.

 

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:

Harbury Working Members Club,

Wakefield,

WF4 5DB.

കുര്യന്‍ ജോര്‍ജ്ജ്

(നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍)

 




കൂടുതല്‍വാര്‍ത്തകള്‍.