CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 45 Minutes 29 Seconds Ago
Breaking Now

സഹൃദയയുടെ അഖില യു.കെ വടംവലി മത്സരത്തിനു കേളികൊട്ട് ഉയരാന്‍ ഇനി ദിവസങ്ങള്‍ മാത്രം.. സമ്മാനദാനം നിര്‍വഹിക്കുന്നതു മന്ത്രി എ. കെ ബാലന്‍.

പൂന്തോട്ട നഗരിയായ കെന്റിനെ പ്രകമ്പനം കൊള്ളിക്കാന്‍ വടംവലി മത്സരത്തിലെ രാജാക്കന്മാര്‍ ഏറ്റുമുട്ടുന്ന രാജകീയ മത്സരത്തിനു കേളികൊട്ട് ഉയരാന്‍ ഇനി ദിവസങ്ങള്‍ മാത്രം.

വടംവലിയുടെ ആവേശപ്പൊലിമയില്‍ അവിസ്മരണീയമായ പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ അവസാനഘട്ട ഒരുക്കങ്ങള്‍ നടക്കുമ്പോള്‍ കൈ- മെയ് മറന്ന് അങ്കത്തട്ടില്‍ കാളക്കൂറ്റന്മാരെ പോലെ കൊമ്പുകുലുക്കി ഏറ്റുമുട്ടി കരുത്തു തെളിയിക്കാന്‍ യു.കെയിലെ വടംവലി ടീമുകളിലെ വില്ലാളി വീരന്മാരും, വമ്പന്മാരും, കൊമ്പന്മാരും, അജ്ജയ്യരും, ശക്തരും തയാറായി കഴിഞ്ഞിരിക്കുന്നു.

വടംവലിയുടെ ചരിത്രത്തിലേക്ക് ഒന്നു എത്തിനോക്കുമ്പോള്‍ ദേവന്മാരും അസുരന്മാരും കൂടി നടത്തിയ പാലാഴി മഥനത്തില്‍ തുടങ്ങി, 1900 മുതല്‍ 1920 വരെ ഒളിമ്പിക്സ് മത്സരങ്ങളില്‍ ഒരു ഇനമായിരുന്ന ഈ കരുത്തിന്റെ പോരാട്ടം ഇന്ന് മലയാളികള്‍ക്ക് പ്രത്യേകിച്ച് ഓണനാളുകളില്‍ മാറ്റി നിറുത്തുവാന്‍ പറ്റാത്ത ഒരു വിഭവമായി മാറിയിരിക്കുകയാണ്.


യു.കെയിലെ വടംവലി പോരാട്ടത്തിനു പുതിയ മാനവും വീര്യവും പകര്‍ന്നു നല്‍കിയ സഹൃദയ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും അങ്കത്തട്ട് ഒരുക്കുമ്പോള്‍, ആ ആവേശം നെഞ്ചോടു ചേര്‍ത്തു അതിന്റെ ഭാഗമാകുവാന്‍ യു.കെയിലെ ഒരോ വടംവലി പ്രേമികളും കാത്തിരിക്കുന്ന കാഴ്ച്ചക്കാണ് സാക്ഷ്യം വഹിക്കുന്നത്. ആ കാത്തിരിപ്പിനു വിരാമം കുറിക്കുവാന്‍ ഇനി കേവലം ഒരാഴ്ച്ച മാത്രം.

സെപ്റ്റംബര്‍ 24ന് ഞായറാഴ്ച്ച കൃത്യം പത്തു മണിക്കു തുടങ്ങുന്ന പോരാട്ടത്തില്‍ ഏറ്റുമുട്ടാന്‍ യു.കെയിലെ എല്ലാ പ്രബല ടീമുകളും റെഡിയായി കഴിഞ്ഞു. ആരാകാം ഈ വര്‍ഷത്തെ ചാമ്പ്യന്‍ പട്ടം നേടുക? ആരാകും ഈ വര്‍ഷത്തെ അട്ടിമറി വീരന്മാര്‍ ? എന്നീ ആകാംഷ നിറഞ്ഞ കാത്തിരിപ്പിനുള്ള ഉത്തരം ഇതാ പടിവാതില്‍ക്കല്‍.

ഈ കരുത്തിന്റെ പോരാട്ട വിജയികളെ കാത്തിരിക്കുന്നതു ഏറ്റവും മികച്ച സമ്മാന തുകയും ട്രോഫിയുമാണ്. പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും പ്രോത്സാഹന സമ്മാനങ്ങള്‍ സഹൃദയ നല്‍ക്കുന്നതായിരിക്കും. ഏഴു പേര്‍ അണിനിരക്കുന്ന ടീമുകള്‍ക്ക് നിജപ്പെടുത്തിയിരിക്കുന്ന ഭാരം 600 കിലോയാണ്. ടീം രജിസ്ട്രേഷന്‍, ടീമംഗങ്ങളുടെ ഭാരം നിജപ്പെടുത്തല്‍ തുടങ്ങിയവ കൃത്യം ഒമ്പത് മണിക്കു തന്നെ തുടങ്ങുന്നതായിരിക്കും.

വടംവലി മത്സരത്തിന്റെ സമാപന ചടങ്ങള്‍ക്കു ആവേശം പകര്‍ന്നു കൊണ്ടു വിജയികള്‍ക്ക് ട്രോഫിയും കാഷ് പ്രൈസും നല്‍കുന്നതു കേരളത്തിന്റെ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ ആണ്. മലയാളം മിഷന്‍ യു.കെ ചാപ്റ്ററിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് യു.കെയില്‍ എത്തുന്ന മന്ത്രി വടംവലി മത്സരത്തിന്റെ സമാപന ചടങ്ങില്‍ പങ്കെടുക്കുന്നതിനോടൊപ്പം കെന്റ് മേഖലയുടെ ഔപചാരികമായ ഉദ്ഘാടനവും നിര്‍വഹിക്കുന്നതാണ്.

മറുനാടന്‍ മലയാളികളുടെ കുട്ടികള്‍ക്ക് മലയാളം പഠിക്കുന്നതിനും കേരള സംസ്‌കാരം പരിചയിക്കുന്നതിനുമായി കേരളാ സര്‍ക്കാരിന്റെ കീഴില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ് മലയാളം മിഷന്‍. യു.കെയില്‍ മലയാളം മിഷനുമായി ഔദ്യോഗികമായി കൈകോര്‍ത്ത ആദ്യ അസോസിയേഷന്‍ ആയ സഹൃദയ ദി വെസ്റ്റ് കെന്റ് കേരളൈറ്റ്സ് മലയാളം മിഷന്റെ കെന്റ് മേഖലയുടെ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതായിരിക്കും. ഇന്ന് സഹൃദയയുടെ കീഴില്‍ ഏകദേശം അറുപതോളം കുട്ടികള്‍ പല വിഭാഗങ്ങളായി മലയാളം പഠിക്കുന്നു.

വടംവലി മത്സരവും മലയാളം മിഷന്‍ കെന്റ് മേഖലയുടെ ഉദ്ഘാടനവും നടക്കുന്ന വേദിയുടെ വിലാസം:

Sackville School, Hildenborough, Kent TN11 9HN 

ഈ ആവേശപോരാട്ടം കണ്ടാസ്വദിക്കുവാനും, സ്വകുടുബം വന്നു ചേര്‍ന്നു സഹൃദയ ഒരുക്കിയിരിക്കുന്ന വിസ്മയങ്ങളില്‍ പങ്കാളിയാക്കുവാനും യു.കെ യിലെ ഒരോ മലയാളികളെയും ടീം സഹൃദയ കെന്റിലേക്ക് ഹൃദ്യമായ സ്വാഗതം ചെയ്യുകയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

പ്രസിഡന്റ് - സെബാസ്റ്റ്യന്‍ എബ്രഹാം - 07515120019

സെക്രട്ടറി - ബിബിന്‍ എബ്രഹാം - 07534893125

ട്രഷറര്‍- ബേസില്‍ ജോണ്‍ - 07710021788

 

വാർത്ത: ബിബിൻ എബ്രഹാം 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.