CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 8 Minutes 59 Seconds Ago
Breaking Now

സി ആര്‍ മഹേഷ് എംഎല്‍എയെ ആക്രമിച്ചതില്‍ ശക്തമായി പ്രതിഷേധിച്ച് ഐഒസി (യു കെ); യുഡിഫ് തരംഗത്തില്‍ വിളറിപൂണ്ട എല്‍ഡിഎഫ് അഴിച്ചുവിടുന്ന അക്രമങ്ങള്‍ക്ക് പൊതുജനം ബാലറ്റിലൂടെ മറുപടി നല്‍കും

യു കെ: കൊല്ലം കരുണാഗപ്പള്ളിയില്‍ കൊട്ടികലാശത്തിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വ്യാപകമായി അഴിച്ചു വിട്ട ക്രൂരമായ അക്രമങ്ങളിലും കോണ്‍ഗ്രസ് യുവനേതാവും കരുനാഗപ്പള്ളി എംഎല്‍എ യുമായ സി ആര്‍ മഹേഷിനെ അതിക്രമിച്ചു പരിക്കേല്‍പ്പിച്ചതിലും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ)  കേരള ചാപ്റ്റര്‍ ശക്തമായി അപലപിച്ചു.

പൊതുതെരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളിലും അലയടിക്കുന്ന യുഡിഫ് തരംഗത്തില്‍ വിളറിപൂണ്ടും സമ്പൂര്‍ണ തോല്‍വി ഭയന്നും എല്‍ഡിഎഫ് കാട്ടിക്കൂട്ടുന്ന അക്രമപരമ്പരകള്‍ കേരളത്തിലെ പൊതു സമൂഹം മനസിലാക്കികഴിഞ്ഞതായും ഇടതുപക്ഷ നേതാക്കന്മാരുടെ അറിവോടെയും ഒത്താശയോടെയും കൂടെ അരങ്ങേറുന്ന ഇത്തരം അക്രമസംഭവങ്ങള്‍ ഒരിക്കലും നീതികരിക്കാവുന്നതല്ലന്നും ഐഒസി (യു കെ)  കേരള ചാപ്റ്റര്‍ നേതാക്കള്‍ പറഞ്ഞു.

ഐഒസി (യു കെ)  കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു ഡാനിയല്‍, ഐഒസി (യു കെ) വക്താവ് അജിത് മുതയില്‍, ഐഒസി (യു കെ)  കേരള ചാപ്റ്റര്‍ മീഡിയ കോര്‍ഡിനേറ്റര്‍ റോമി കുര്യാക്കോസ്, സീനിയര്‍ ലീഡര്‍ അപ്പച്ചന്‍ കണ്ണഞ്ചിറ, സീനിയര്‍ ലീഡര്‍ ബോബിന്‍ ഫിലിപ്പ്, സുരാജ് കൃഷ്ണന്‍, ഐഒസി (യു കെ) വനിത വിഭാഗം ലീഡര്‍ അശ്വതി നായര്‍, ഐഒസി (യു കെ) യൂത്ത് വിംഗ് പ്രസിഡന്റ് എഫ്രേം സാം, സാം ജോസഫ്, നിസാര്‍ അലിയാര്‍ തുടങ്ങിയവര്‍ പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തു. 

വടകരയില്‍ കഴിഞ്ഞ ദിവസം നടന്ന സ്‌ഫോടനവും ഇന്നലെ കേരളത്തിന്റെ പല സ്ഥലങ്ങളിലും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വ്യാപകമായി  അഴിച്ചുവിട്ട അക്രമപരമ്പരകളും നാളെ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍, യുഡിഫ്  നിക്ഷ്പക്ഷ വോട്ടര്‍മാരെ പോളിങ് ബൂത്തുകളില്‍ നിന്നും അകറ്റിനിര്‍ത്തുവാനും തെരഞ്ഞെടുപ്പ് തന്നെ അട്ടിമറിക്കാനുമായി നടത്തുന്ന ഗൂഢശ്രമങ്ങളുടെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

ജനാതിപത്യം കാശാപ്പു ചെയ്യുന്ന ഇത്തരം  അക്രമങ്ങള്‍ക്കെതിയുള്ള പ്രതിഷേധങ്ങളില്‍ ഐഒസി എന്നും മുന്‍പന്തിയില്‍ തന്നെ നിലനില്‍ക്കും. നാടിനു തന്നെ ആപത്തും അപമാനകരവുമായ ഇത്തരം അക്രമങ്ങള്‍ക്ക് കുടപിടിക്കുന്ന ഇടതുപക്ഷത്തിന് ശക്തമായ താക്കീത് ബാലറ്റിലൂടെ നല്‍കാന്‍ പൊതുജനം തയ്യാറാകണമെന്നും ഐഒസി (യു കെ)  കേരള ചാപ്റ്റര്‍ ഭാരവാഹികള്‍ പറഞ്ഞു.

റോമി കുര്യാക്കോസ് 




കൂടുതല്‍വാര്‍ത്തകള്‍.