CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 11 Seconds Ago
Breaking Now

യുഡിഫ് (യു കെ) യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക്‌സഭ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ 'ഇന്ത്യ ജീതേഗാ 2024' അഡ്വ. മാത്യു കുഴല്‍നാടന്‍ ഉത്ഘാടനം ചെയ്തു; 20 മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കുമെന്ന് നേതാക്കള്‍

യു കെ: യു കെയിലെ  വിവിധ യുഡിഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഫ് (യു കെ)  യുടെ നേതൃത്വത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ 'ഇന്ത്യ ജീതേഗാ 2024' സംഘടിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഓണ്‍ലൈനായി സംഘടിപ്പിച്ച കണ്‍വന്‍ഷന്‍, കെപിസിസി ജനറല്‍ സെക്രട്ടറിയും മൂവാറ്റുപുഴ എംഎല്‍എയുമായ അഡ്വ. മാത്യു കുഴല്‍നാടന്‍ ഉത്ഘാടനം ചെയ്തു. 

രാജ്യം അതി നിര്‍ണ്ണായകമായ ഒരു തിരഞ്ഞെടുപ്പിനാണ് സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്നും അതില്‍ പ്രവാസികള്‍ അടക്കമുള്ള ജനാതിപത്യ വിശ്വാസികള്‍ ഇന്ത്യയില്‍ ഒരു മതേതര സര്‍ക്കാര്‍ രൂപം കൊള്ളുന്നതിനായി കാത്തിരിക്കുകയാണെന്നും കണ്‍വന്‍ഷന്‍ ഉത്ഘാടനം ചെയ്തുകൊണ്ട് അഡ്വ. മാത്യു കുഴല്‍നടന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളിലെയും യുഡിഫ് സ്ഥാനര്‍ഥികളുടെ വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കുന്ന പ്രവാസികളുടെ ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്നും ഇന്ത്യയുടെ ആത്മാവും പൈതൃകവും സംരക്ഷിക്കാന്‍ 'INDIA' മുന്നണിയുടെ നേതൃത്വത്തില്‍ രാജ്യത്ത് ഒരു മതേതര സര്‍ക്കാര്‍ തീര്‍ച്ചയായും രൂപം കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പ്രവാസത്തിലും യുഡിഫ് വികാരം അലതല്ലിയ കണ്‍വെന്‍ഷനില്‍, ഒഐസിസി യു കെ പ്രസിഡന്റ് ശ്രീ. കെ കെ മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. യുഡിഎഫിന്റെ യു കെയിലെ മുതിര്‍ന്ന നേതാവും കെഎംസിസി ബ്രിട്ടന്‍ ചെയര്‍മാനുമായ ശ്രീ. കരീം മാസ്റ്റര്‍ സ്വാഗതം ആശംസിച്ചു. 

പൊതുതെരഞ്ഞെടുപ്പും പ്രചാരണഘട്ടവും വളരെ നിര്‍ണ്ണായകമായ ഘട്ടത്തിലെത്തിയ വേളയില്‍, ഇരു സര്‍ക്കാരിന്റെയും ഭരണവിരുദ്ധ വികാരം മുതലാക്കിയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള 'INDIA' മുന്നണിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ മുഴുവന്‍ ജനങ്ങളിലേക്കെത്തിച്ചു കൊണ്ട് ഇരുപതു മണ്ഡലങ്ങളിലേയും പരമാവധി വോട്ടുകള്‍ യുഡിഫ് സ്ഥാനര്‍ഥികള്‍ക്ക് അനുകൂലമാക്കി അവരെ വിജയിപ്പിക്കുന്നതിന് കണ്‍വന്‍ഷനില്‍ തീരുമാനമെടുക്കുകയും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.

നാട്ടിലെ വോട്ടര്‍മാരായ പരമാവധി പ്രവാസികളെയും, പഠനം  ജോലി സംബന്ധമായി കേരളത്തിന് പുറത്തു വസിക്കുന്നവരെയും വോട്ട് ചെയ്യുന്നതിനായി നാട്ടിലെത്തിക്കുവാനും യുവജനങ്ങളുടെയും കന്നി വോട്ടര്‍മാരുടെയും വോട്ട് യുഡിഎഫിന് അനുകൂലമായി ഉറപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തനം ക്രമീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.

എല്ലാ വിഭാഗങ്ങളിലുമുള്ള വോട്ടര്‍മാരിലേക്ക് ക്ഷണനേരം കൊണ്ട് കടന്നുചെല്ലാന്‍ പാകത്തിലുള്ള ആശയങ്ങളുമായി സോഷ്യല്‍ മീഡിയ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും സാധ്യമായ നടപടികള്‍ യോഗത്തില്‍ അംഗങ്ങള്‍ മുന്നോട്ട് വച്ചു. 

നാട്ടില്‍ തെരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ ഇപ്പോള്‍ സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുന്ന പ്രവാസികള്‍, യുഡിഫ് നേതാക്കള്‍ ഉള്‍പ്പടെ നിരവധി പ്രതിനിധികളും പ്രവര്‍ത്തകരും പങ്കെടുത്ത കണ്‍വന്‍ഷനില്‍ വിവിധ പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ച് ഷൈനു മാത്യൂസ് ചാമക്കാല (ഒഐസിസി  യു കെ വര്‍ക്കിംഗ് പ്രസിഡന്റ്), അര്‍ഷാദ് കണ്ണൂര്‍ (കെഎംസിസി  ബ്രിട്ടന്‍ ഓര്‍ഗനൈസിങ് സെക്രട്ടറി), അപ്പച്ചന്‍ കണ്ണഞ്ചിറ (ഐഒസി  യു കെ സീനിയര്‍ ലീഡര്‍), അപ്പ ഗഫൂര്‍ (ഒഐസിസി  യു കെ വര്‍ക്കിംഗ് പ്രസിഡന്റ്), ജോവ്ഹര്‍ (കെഎംസിസി), ബോബ്ബിന്‍ ഫിലിപ്പ് (ഐഒസി), തോമസ് ഫിലിപ്പ് (ഒഐസിസി), മുഹ്‌സിന്‍ തോട്ടുങ്കല്‍ (കെഎംസിസി), റോമി കുര്യാക്കോസ് (ഐഒ സി  യു കെ കേരള ചാപ്റ്റര്‍ മീഡിയ കോര്‍ഡിനേറ്റര്‍), നുജൂo എരീലോട് (കെഎംസിസി) തുടങ്ങിയവര്‍ പ്രസംഗിച്ചു.

കേരളത്തിലെ ഇരുപതു മണ്ഡലങ്ങളിലെയും യുഡിഫ് പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളും കൂടി വിലയിരുത്തിയ യോഗത്തിന് ഐഒസി  യു കെ കേരള ചാപ്റ്റര്‍ പ്രസിഡന്റും ഒഐസിസി  യു കെ വര്‍ക്കിംഗ്  പ്രസിഡന്റുമായ ശ്രീ. സുജു ഡാനിയേല്‍ നന്ദി അര്‍പ്പിച്ചു. കെഎംസിസി  ബ്രിട്ടന്‍ പ്രതിനിധി ശ്രീ. എന്‍ കെ സഫീര്‍ ആയിരുന്നു ചടങ്ങിന്റെ കോര്‍ഡിനേറ്റര്‍.

 

 

 

റോമി കുര്യാക്കോസ് 

 

 




കൂടുതല്‍വാര്‍ത്തകള്‍.