CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 5 Minutes 48 Seconds Ago
Breaking Now

ന്യൂ കാസിലെ 'മാന്‍ 'മലയാളി അസോസിയേഷന് കേരള സര്‍ക്കാരിന്റെ മലയാളം മിഷന്റെ അംഗീകാരം

തിരുവനന്തപുരം: രൂപീകൃതമായതു മുതല്‍ വ്യത്യസ്തമായ പരിപാടികളും, ഒരു മലയാളി അസോസിയേഷന്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്ന മാതൃകയുമായി നോര്‍ത്ത് ഈസ്റ്റ് മലയാളികളുടെ ഇടയില്‍ സ്ഥാനം നേടിയ മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ ഒരു പൊൻ തൂവല്‍ കൂടി, കേരള സര്‍ക്കാര്‍ സ്ഥാപനമായ മലയാളം മിഷന്‍ മാന്‍ അസോസിയേഷന് അംഗീകാരം നല്‍കി.

മറുനാടന്‍ മലയാളികളെ മലയാളം പഠിപ്പിക്കുന്നതിനും , മലയാള ഭാഷയും സംസ്‌കാരവും, പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരള സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് മലയാളം മിഷന്‍. യുകെയില്‍ തന്നെ മൂന്നോ നാലോ സംഘടനകള്‍ക്കാണ് മലയാളം മിഷന്‍ ഔദ്യോഗികവുമായി അംഗീകാരം നല്‍കിയിരിക്കുന്നത്. മലയാളം മിഷന്‍ നിഷ്‌കര്‍ഷിക്കുന്ന നിബന്ധനകളും, യോഗ്യതകളും ഉള്ളതിനാലാണ് മാന്‍ അസോസിയേഷന് ഈ അംഗീകാരം ലഭിക്കാന്‍ ഇടയായത്.

യുകെയിലെ മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക ഉത്ഘാടനം  ഈ ശനി ആഴ്ച യുകെ സന്ദര്‍ശനം നടത്തുന്ന കേരള സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ. എ. കെ ബാലന്‍ ലണ്ടനില്‍ നിര്‍വഹിക്കും. കേരളത്തില്‍ നിന്നും യുകെയില്‍ സന്ദര്‍ശനം നടത്തുന്ന എം എല്‍ എ മാരും ചടങ്ങില്‍ പങ്കെടുക്കും.

മാന്‍ അസോസിയേഷനെ പ്രതിനിധീകരിച്ചുള്ള ഭാരവാഹിയും ഉത്‌ഘാടന ചടങ്ങില്‍ പങ്കെടുക്കും. അധികം വൈകാതെ തന്നെ ന്യൂ കാസില്‍ കേന്ദ്രീകരിച്ചു മലയാളം മിഷന്റെ നിബന്ധനകള്‍ക്ക് അനുസരിച്ചും, സിലബസും റിസോഴ്‌സസും ഉപയോഗിച്ചുള്ള പഠന ക്ളാസുകള്‍ ആരംഭിക്കുമെന്ന് മാന്‍ ഭാരവാഹികള്‍ അറിയിച്ചു.

വാർത്ത: ഷൈമോൻ തോട്ടുങ്കൽ 

 




കൂടുതല്‍വാര്‍ത്തകള്‍.