CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 43 Seconds Ago
Breaking Now

ഇന്ത്യയ്ക്ക് നേട്ടമുണ്ടാക്കുന്ന പുതിയ ആശയങ്ങള്‍ കൈയ്യിലുണ്ടോ ? ഒരു കോടി നല്‍കാമെന്ന് കേന്ദ്രം

നിങ്ങളുടെ ആശയം പ്രാവര്‍ത്തികമാക്കാന്‍ സഹായവും തുടര്‍ന്നുകൊണ്ടുപോകാന്‍ വിദഗ്ധര്‍ അടക്കമുള്ള സേവനവും കേന്ദ്രം നല്‍കും.

രാജ്യത്ത് നേട്ടമുണ്ടാക്കാന്‍ കഴിയുന്ന പുതിയ ആശയം നിങ്ങളുടെ കൈയ്യില്‍ ഉണ്ടോ, എങ്കില്‍ ഒരു കോടി രൂപ വാങ്ങാന്‍ തയ്യാറാകൂ. മാത്രമല്ല നിങ്ങളുടെ ആശയം പ്രാവര്‍ത്തികമാക്കാന്‍ സഹായവും തുടര്‍ന്നുകൊണ്ടുപോകാന്‍ വിദഗ്ധര്‍ അടക്കമുള്ള സേവനവും കേന്ദ്രം നല്‍കും.

നീതി ആയോഗിന് കീഴില്‍ അടല്‍ നവീകരണ ദൗത്യമാണ് അഞ്ച് കേന്ദ്ര മന്ത്രാലയങ്ങളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കുന്നത്. നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഉടന്‍ പ്രാവര്‍ത്തികമാക്കാവുന്ന ആശയങ്ങളായിരിക്കണം സമര്‍പ്പിക്കേണ്ടത്.

യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി  മുന്‍കൂട്ടി കണ്ടെത്തി നിര്‍വഹിക്കാന്‍, നഗര ഗതാഗതം സുഗമമാക്കാനുള്ള മൊബൈല്‍ അധിഷ്ഠിത സംവിധാനങ്ങള്‍, മാലിന്യം കൈകാര്യം ചെയ്യല്‍ തുടങ്ങി 17 മേഖലകളിലാണ് പുതിയ ആശയങ്ങള്‍ ക്ഷണിക്കുന്നത്. നീതി ആയോഗ് ഉപാദ്ധ്യക്ഷന്‍ രാജീവ് കുമാര്‍, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, സിഇഒ അമിതാഭ് കാന്ത് എന്നിവരാണ് പുത്തന്‍ ഇന്ത്യ വെല്ലുവിളി അവതരിപ്പിച്ചത് .




കൂടുതല്‍വാര്‍ത്തകള്‍.