CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 38 Minutes 32 Seconds Ago
Breaking Now

ആഘോഷത്തിന്റെ നാളുകള്‍ ഇതാ വന്നെത്തി; യുണൈറ്റഡ് ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്റെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം ജനുവരി 12ന്

സൗത്ത്മീഡ് കമ്മ്യൂണിറ്റി സെന്ററാണ് ക്രിസ്മസ്‌ന്യൂഇയര്‍ ആഘോഷങ്ങളുടെ വേദി.

പ്രതീക്ഷയോടെ കാത്തിരുന്ന ആ സുദിനത്തിന് ഇനി ഏതാനും ആഴ്ചകള്‍ മാത്രം ബാക്കി. എക്കാലവും അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചിട്ടുള്ള യുബിഎംഎയുടെ ക്രിസ്മസ്‌ന്യൂഇയര്‍ ആഘോഷം ഇക്കുറി ജനുവരി 12ന് നടത്തപ്പെടും. സൗത്ത്മീഡ് കമ്മ്യൂണിറ്റി സെന്ററാണ് ക്രിസ്മസ്‌ന്യൂഇയര്‍ ആഘോഷങ്ങളുടെ വേദി. 

തിരുപ്പിറവിയുടെ സന്തോഷത്തോടൊപ്പം പ്രതീക്ഷകളുടെ ചിറകിലേറിയ ഒരു പുതിയ വര്‍ഷത്തിന്റെ തുടക്കം കുടുംബങ്ങളുടെ ഒത്തുചേരലിന്റെ നിമിഷം കൂടിയാക്കി മാറ്റുകയാണ് യുബിഎംഎ. വൈകുന്നേരം അഞ്ച് മണിക്കാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നത്. രാത്രി ഡിന്നറിന് രുചികരമായ ഭക്ഷണം കൂടി ഒരുമിച്ച് കഴിച്ച ശേഷമാണ് ആഘോഷങ്ങള്‍ക്ക് കൊടിയിറങ്ങുക. 

ആഘോഷപൂര്‍ണ്ണമായ ഒരു സായാഹ്നം ഉറപ്പാക്കാന്‍ നിരവധി പരിപാടികളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ആഘോഷത്തിന് ഒരു കുറവും വരുത്താതെ രസച്ചരടില്‍ കോര്‍ത്ത കലാപരിപാടികള്‍ ഈ ദിവസത്തിന് കൂടുതല്‍ മിഴിവേകും. വ്യത്യസ്തവും വൈവിധ്യമാര്‍ന്നതുമായ പരിപാടികള്‍ കാഴ്ചവെയ്ക്കാനായി വിവിധ സംഘങ്ങള്‍ പരിപൂര്‍ണ്ണമായ തയ്യാറെടുപ്പിലാണ്. ഇതിന്റെ ഭാഗമായുള്ള പരിശീലന പരിപാടികള്‍ സജീവമായി നടക്കുന്നുണ്ട്. 

യുബിഎംഎയുടെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ കൂടുതല്‍ മനോഹരമാക്കാന്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ് ആയ

സോണിയ റെജി, ബീന മെജോ, ബിന്‍സി ജെയ് എന്നിവര്‍ക്ക്

പേരുവിവരങ്ങള്‍ നല്‍കേണ്ടതാണ്. UBMA യുടെ  ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങളിലേക്ക് ഏവരേയും ഹാര്‍ദ്ധവമായി സ്വാഗതം ചെയ്യുന്നതായി  പ്രസിഡന്റ് ജാക്‌സണ്‍ ജോസഫ്, സെക്രട്ടറി ജോണ്‍ ജോസഫ് എന്നിവര്‍ അറിയിക്കുന്നു.

ആഘോഷങ്ങളുടെ വേദി: 

സൗത്ത്മീഡ് കമ്യൂണിറ്റി സെന്റര്‍

ഗ്രേസ്‌റ്റോക് അവന്യൂ

സൗത്ത്മീഡ്,

BS10 6BQ

ബ്രിസ്‌റ്റോള്‍

 

 

 




കൂടുതല്‍വാര്‍ത്തകള്‍.