CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 34 Minutes 36 Seconds Ago
Breaking Now

പോലീസിന് ഫണ്ട് ഉണ്ടാക്കാന്‍ ജനങ്ങളെ പിഴിയാന്‍ ഒരുങ്ങി കൗണ്‍സിലുകള്‍; 2019-ല്‍ കൗണ്‍സില്‍ ടാക്‌സുകള്‍ 107 പൗണ്ട് വരെ വര്‍ദ്ധിപ്പിക്കും; ശരാശരി ബാന്‍ഡ് ഡി ബില്ലില്‍ 50 പൗണ്ട് ഉയരും; ജനത്തിന് ഞെട്ടലായി ക്രിസ്മസ് പൊട്ടിത്തെറി

ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലണ്ട് എ്ന്നിവിടങ്ങളിലായി 478 ലൈബ്രറികളാണ് അടച്ചുപൂട്ടിയത്

ലക്ഷണക്കിന് ജനങ്ങളെ ഞെട്ടിച്ച് കൗണ്‍സില്‍ ടാക്‌സ് വര്‍ദ്ധനവ്. കുടുംബ ബജറ്റ് പാടെ തകര്‍ന്നിരിക്കുന്ന അവസ്ഥയിലാണ് കൗണ്‍സില്‍ ടാക്‌സ് വര്‍ദ്ധിപ്പിച്ച് പോലീസിന് ഫണ്ട് കണ്ടെത്താന്‍ ഒരുങ്ങുന്നത്. ഇതുമൂലം 107 പൗണ്ട് വരെയെങ്കിലും കൗണ്‍സില്‍ ടാക്‌സ് വര്‍ദ്ധിക്കുമെന്നാണ് കണക്ക്. അടുത്ത വര്‍ഷം മുതല്‍ 3 ശതമാനമെങ്കിലും കൗണ്‍സില്‍ ടാക്‌സ് വര്‍ദ്ധിപ്പിക്കാന്‍ ടൗണ്‍ ഹാളുകള്‍ക്ക് കമ്മ്യൂണിറ്റീസ് സെക്രട്ടറി ജെയിംസ് ബ്രോക്കെന്‍ഷയര്‍ അനുമതി നല്‍കി. 

1671 പൗണ്ടുള്ള ശരാശരി ബാന്‍ഡ് ഡി ബില്ലില്‍ 50 പൗണ്ട് വര്‍ദ്ധനവാണ് നേരിടുക. ഇതോടൊപ്പം ചില കൗണ്‍സിലുകള്‍ സോഷ്യല്‍ കെയറിന് പണം കണ്ടെത്താന്‍ ബില്ലുകളില്‍ 2 ശതമാനം വര്‍ദ്ധനവും പ്രതീക്ഷിക്കാം. ഇതിനെല്ലാം പുറമെയാണ് 1.5 ശതമാനം അല്ലെങ്കില്‍ 24 പൗണ്ട് പോലീസ് നികുതി ഈടാക്കുക. പോലീസിംഗ് ബജറ്റിലേക്ക് 670 മില്ല്യണ്‍ പൗണ്ട് കണ്ടെത്തുകയാണ് ലക്ഷ്യം. 107 പൗണ്ട് വരെയാണ് ശരാശരി ബാന്‍ഡ് ഡി ബില്ലില്‍ വര്‍ദ്ധനവ് വരിക. ഇതോടെ ഈ ബില്‍ 1778 പൗണ്ടായി ഉയരും. 

സര്‍ക്കാര്‍ ഫണ്ടിംഗിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഭാരം മുഴുവന്‍ കൗണ്‍സില്‍ ടാക്‌സുകളിലേക്ക് നീക്കുകയാണ് മന്ത്രിമാരുടെ പദ്ധതി. വിവാദമാകുന്ന തീരുമാനമാണെങ്കിലും ഇതുവഴി കൗണ്‍സിലുകള്‍ക്ക് സ്വന്തം ബജറ്റ് വര്‍ദ്ധിപ്പിക്കാനുള്ള അവസരം കൈവരുമെന്ന് ബ്രോക്കെന്‍ഷയര്‍ വ്യക്തമാക്കി. ഖജനാവില്‍ പണമില്ലാത്തതിനാല്‍ ആവശ്യത്തിന് സേവനങ്ങള്‍ നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് നോര്‍ത്താംപ്ടണ്‍ കൗണ്ടി കൗണ്‍സില്‍ ആഗസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. 

ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലണ്ട് എ്ന്നിവിടങ്ങളിലായി 478 ലൈബ്രറികളാണ് അടച്ചുപൂട്ടിയത്. പിരിക്കുന്ന തുക പാഴാക്കി കളയുന്നതിനിടെ കുടുംബങ്ങളുടെ ബില്ലില്‍ വര്‍ദ്ധനവ് വരുത്തുന്നത് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കും. 




കൂടുതല്‍വാര്‍ത്തകള്‍.