CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 20 Minutes 11 Seconds Ago
Breaking Now

ബലി കൊടുക്കാനുളള ആട് എത്തിയോ ; ഖഷോഗി വധത്തിന് മുമ്പുള്ള ഓഡിയോ സന്ദേശം ; സംഭവിച്ചത് അതി ക്രൂരമായ കാര്യങ്ങള്‍

കഴിഞ്ഞ ഒക്ടോബറിലാണ് ഖഷോഗിയെ കൊലപ്പെടുത്തി അവയവങ്ങള്‍ ഛേദിച്ചത്.

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ നിര്‍ണ്ണായക തെളിവുകള്‍ പുറത്തുവിട്ട് യുഎന്‍. കൊലപാതകത്തിന് മുമ്പ് ആരോപണ വിധേയരായവര്‍ തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ഖഷോഗിയെ കൊലപ്പെടുത്തി അവയവങ്ങള്‍ ഛേദിച്ചത്. ശരീരം ബാഗില്‍ കടക്കുമോ ? സൗദി ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ മഹെര്‍ മുത്‌റെബ് ഓഡിയോയില്‍ ഇങ്ങനെ ചോദിക്കുന്നു. സൗദി രാജകുമാരന്റെ മുതിര്‍ന്ന ഉപദേശകന് വേണ്ടി പ്രവര്‍ത്തിച്ചിരുന്നയാള്‍ കൂടിയാണ് മുത്‌റെബ്. മറുപടിയായി ഇല്ല, നല്ല ഭാരമുണ്ട്' എന്ന് ഫോറന്‍സിക് ഡോക്ടര്‍ മറുപടി പറയുന്നു. സന്ധികള്‍ വേര്‍പ്പെടുക്കൊള്ളും, അതൊരു പ്രശ്‌നമാകില്ല, ശരീരത്തിന് നല്ല ഭാരമുണ്ട്. പ്ലാസ്റ്റിക് ബാഗുകളെടുത്ത ശേഷം അവയവങ്ങള്‍ ഛേദിക്കുന്നതോടെ എല്ലാം കഴിയും ഓരോന്നായി പൊതിഞ്ഞെടുക്കാം, തുബൈഗിയുടെ ഓഡിയോ ഇങ്ങനെ.

മുത്‌റെബ്; ബലി കൊടുക്കാനുള്ള ആട് എത്തിയോ ? (ഖഷോഗിയുടെ പേര് പരാമര്‍ശിക്കാതെ ചോദിച്ചു, രണ്ടു മിനിറ്റിനുള്ളില്‍ ഖഷോഗി കോണ്‍സുലേറ്റിലെത്തി). പിന്നീട് നടത്തിയ സംഭാഷണവും ഓഡിയോയിലുണ്ട്. മകന് സന്ദേശമയക്കാന്‍ ആവശ്യപ്പെട്ടതോടെ എന്താണ് ഞാന്‍ അയക്കേണ്ടത്, ഉടനെ കാണണമെന്നോ ? എന്നെ തട്ടിക്കൊണ്ടുപോകുന്നുവെന്ന് എനിയ്ക്ക് പറയാനാകില്ല, ഖഷോഗി പറഞ്ഞു.

ഖഷോഗിയോട് ജാക്കറ്റ് അടിക്കാന്‍ ആവശ്യപ്പെടുന്നു. ഒരു എംബസിയ്ക്കുള്ളില്‍ ഇതെങ്ങനെ സംഭവിക്കുന്നുവെന്ന് ഖഷോഗി ചോദിക്കുന്നുണ്ട്. പിന്നീട് ഞാന്‍ ഒന്നും എഴുതില്ല എന്നും ഖഷോഗി പറയുന്നു.

പ്ലാസ്റ്റിക് ഷീറ്റുകള്‍ നിലത്തുവീഴുന്നതും ശക്തമായി ശ്വസിക്കുന്നതുമൊക്കെയേ പിന്നീട് ഓഡിയോയില്‍ ഉള്ളത്. 

മുത്‌റെബും മറ്റ് പത്തു പേരും ഖഷോഗി വധവുമായി ബന്ധപ്പെട്ട് വിചാരണ നേരിടുകയാണ്. സൗദി കീരീടാവകാശിയ്ക്ക് കൊലയില്‍ പങ്കുണ്ടെന്നാണ് യുഎന്‍ റിപ്പോര്‍ട്ട്. എന്നാല്‍ സൗദി ഇതു തള്ളി.




കൂടുതല്‍വാര്‍ത്തകള്‍.