CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 55 Minutes 16 Seconds Ago
Breaking Now

ഡോക്ടര്‍മാരെ ഞെട്ടിച്ചു, ഇരട്ടകളില്‍ ഒരാള്‍ മരിച്ചു, 22 ദിവസത്തിന് ശേഷം അടുത്ത കുഞ്ഞിന് ജന്മം നല്‍കി അമ്മ

കേലി ഡോയല്‍ എന്ന സ്ത്രീയാണ് അദ്ഭുതകരമായി കുഞ്ഞിന് ജന്മം നല്‍കിയത്.

22 ദിവസത്തെ വ്യത്യാസത്തില്‍ വിവിധ ആശുപത്രികളില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി യുവതി. യുകെയിലാണ് സംഭവം. ആദ്യ കുഞ്ഞിന് ജന്മം നല്‍കി 22 ദിവസം കഴിഞ്ഞാണ് അടുത്ത കുഞ്ഞിന് യുവതി ജന്മം നല്‍കുന്നത്. നിര്‍ഭാഗ്യവശാല്‍ ആദ്യ കുഞ്ഞ് മരിച്ചെങ്കിലും ഡോക്ടര്‍മാരെ തന്നെ അമ്പരപ്പിച്ച് അടുത്ത കുഞ്ഞ് ജനിക്കുകയായിരുന്നു. കേലി ഡോയല്‍ എന്ന സ്ത്രീയാണ് അദ്ഭുതകരമായി കുഞ്ഞിന് ജന്മം നല്‍കിയത്. 

2020ലാണ് ഡോയല്‍ ഗര്‍ഭം ധരിക്കുന്നത്. ഇരട്ടക്കുട്ടികളാണെന്ന് പരിശോധനയില്‍ കണ്ടെത്തിയെങ്കിലും മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ആറാം മാസത്തില്‍ ശാരീരിക ബുദ്ധിമുട്ടികളാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡോയല്‍ ഒരു കുഞ്ഞിനെ പ്രസവിച്ചുവെങ്കിലും അതിജീവിച്ചില്ല. ഈ സമയത്ത്, രണ്ടാമത്തെ കുഞ്ഞ് അതിജീവിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് ഡോക്ടര്‍മാര്‍ ഡോയ്‌ലിനോട് പറഞ്ഞു. എന്നാല്‍ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിക്കാനാവുമെന്നാണ് ഡോയല്‍ ഡോക്ടര്‍മാരോട് പറഞ്ഞത്. എന്നാല്‍ അപ്പോള്‍ പ്രസവം നടന്നില്ല. ഡോയലിനെ തിരികെ വീട്ടിലേക്ക് അയക്കുകയും ചെയ്തു. അങ്ങനെയിരിക്കെ 22 ദിവസങ്ങള്‍ക്ക് ശേഷം യുവതി വീണ്ടും അടുത്ത കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. സിസേറിയനിലൂടെയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. 

ആദ്യത്തെ കുഞ്ഞിനെ  പ്രസവിച്ചതിന് ശേഷം വീട്ടില്‍ പോകാം എന്ന് പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയിരുന്നുവെന്ന്  ഡോയല്‍ പറയുന്നു. ഇന്നും, 22 ദിവസം തോല്‍പ്പിക്കാന്‍ കഴിയുന്ന ഒരു സ്ത്രീയെ എനിക്ക് യുകെയില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് റ്റൊരു ആശുപത്രിയിലാണ് ഡോകട്‌റെ കാണുന്നത്. രണ്ട് പ്രസവങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ ദിവസേന പരിശോധന നടത്തിയിരുന്നുവെന്നും ഡോയല്‍ പറഞ്ഞു. കഴിഞ്ഞ 22 ദിവസം അവന്‍ അതിജീവിച്ചുവെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആസ്‌ട്രോ എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന് ഇന്ന് രണ്ടു വയസായി. 

 




കൂടുതല്‍വാര്‍ത്തകള്‍.