CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 45 Minutes 7 Seconds Ago
Breaking Now

നവജാതശിശുവിന്റെ ശരീരത്തില്‍ 90 ഇടത്ത് ഒടിവ്; തലയോട്ടിക്ക് പൊട്ടല്‍; സംരക്ഷിക്കേണ്ടവര്‍ ശിക്ഷിച്ചപ്പോള്‍ കുഞ്ഞിന് ദാരുണാന്ത്യം

24കാരനായ പിതാവ് ജാസണ്‍ പോള്‍ റോബിനെതിരെ കൊലക്കുറ്റം ചുമത്തിയപ്പോള്‍ 21കാരി അമ്മ കാതറീന്‍ വിന്‍ധാം വൈറ്റ് കുഞ്ഞിനെ അവഗണിച്ച് പരുക്കേല്‍ക്കാന്‍ ഇടയാക്കിയ കുറ്റമാണ് നേരിടുന്നത്.

ആശുപത്രിയില്‍ നിന്നും നവജാതശിശുവുമായി വീട്ടിലെത്തിയ രക്ഷിതാക്കള്‍ മകളുടെ കൊലപാതക കേസില്‍ അറസ്റ്റില്‍. തലയോട്ടിക്ക് പൊട്ടല്‍ വീണും, ശരീരത്തില്‍ 90 ഇടങ്ങളില്‍ ഒടിവുമായാണ് ഏതാനും ദിവസങ്ങള്‍ കൊണ്ട് കുഞ്ഞ് കൊല്ലപ്പെട്ടത്. ഹൂസ്റ്റണിലാണ് മനഃസാക്ഷിയെ ഞെട്ടിച്ച സംഭവങ്ങള്‍ നടന്നത്. 

മാസം തികയാതെയാണ് ജാസ്മിന്‍ റോബിന്‍ പിറന്നത്. ആശുപത്രി വാസം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി 12ാം ദിവസം കുഞ്ഞ് മരിച്ചു. പത്താഴ്ച പ്രായമുള്ളപ്പോഴാണ് മരണം. 24കാരനായ പിതാവ് ജാസണ്‍ പോള്‍ റോബിനെതിരെ കൊലക്കുറ്റം ചുമത്തിയപ്പോള്‍ 21കാരി അമ്മ കാതറീന്‍ വിന്‍ധാം വൈറ്റ് കുഞ്ഞിനെ അവഗണിച്ച് പരുക്കേല്‍ക്കാന്‍ ഇടയാക്കിയ കുറ്റമാണ് നേരിടുന്നത്. 

സംരക്ഷിക്കേണ്ടവരുടെ കൈകളില്‍ നിന്നും നേരിട്ട കൊടിയ പീഡനമാണ് കുഞ്ഞിന്റെ ജീവനെടുത്തതെന്ന് ഹാരിസ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോണി കിം ഓഗ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. കുഞ്ഞ് ജാസ്മിന് നീതി ലഭിക്കും, അറ്റോണി കൂട്ടിച്ചേര്‍ത്തു. തലയ്‌ക്കേറ്റ മാരകമായ പരുക്കാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം തെളിയിച്ചു. 

കുഞ്ഞ് കരയുന്നത് കേട്ട് ദേഷ്യം വരുന്ന റോബിനെ അതിരൂക്ഷമായി കുലുക്കിയതാണ് ഇതിന് ഇടയാക്കിയതെന്നാണ് കരുതുന്നത്. ഭൂരിഭാഗം വാരിയെല്ലുകള്‍ക്കും പൊട്ടലുണ്ടായിരുന്നു. റോബിനെയും, വൈറ്റിനെയും ഹാരിസ് കൗണ്ടി ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ശിക്ഷിക്കപ്പെട്ടാല്‍ ആജീവനനാന്തം ഇരുവര്‍ക്കും ജയിലില്‍ കഴിയാം. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.