CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 5 Minutes 31 Seconds Ago
Breaking Now

റിയാലിറ്റി ഷോയില്‍ ജഡ്ജാകാന്‍ കരീന വാങ്ങുന്ന പ്രതിഫലം ഒരു എപ്പിസോഡിന് മൂന്നു കോടി !

ബോളിവുഡ് നടി കരീന കപൂര്‍ ഇപ്പോള്‍ മിനിസ്‌ക്രീനില്‍ സജീവമായി. ടി വി റിയാലിറ്റി ഷോ ആയ ഡാന്‍സ് ഇന്ത്യ ഡാന്‍സില്‍ ജഡ്ജായി എത്തുന്ന അവര്‍ക്ക് ഷോയുടെ ഓരോ എപ്പിസോഡിനും പ്രതിഫലം മൂന്നു കോടി രൂപയാണെന്നതാണ് റിപ്പോര്‍ട്ട്.

ടെലിവിഷന്‍ പരിപാടികള്‍ക്കായി ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റി കരീനയാണെന്നാണ് പറയുന്നത്.

അതേ സമയം സിനിമയേക്കാള്‍ കഠിനമായ അദ്ധ്വാനമാണ് ഇതെന്നും ഒരു പുരുഷ ജഡ്ജിന് ഇത്രയും തുക പ്രതിഫലം വാങ്ങാമെങ്കില്‍ സ്ത്രീകള്‍ക്കുമാവാമെന്നും കരീന ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. '12 മുതല്‍ 14 മണിക്കൂര്‍ വരെ ജോലി ചെയ്യണം. തൈമൂര്‍ ജനിച്ചതിനു ശേഷം ഞാന്‍ എട്ടു മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്തിട്ടില്ല. കരീന പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.