CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 59 Minutes 25 Seconds Ago
Breaking Now

വിവാഹം കഴിഞ്ഞിട്ട് പത്തു വര്‍ഷം ; കുട്ടികളില്ലാത്തതില്‍ മനം നൊന്ത് എന്‍ഐടി പ്രൊഫസറും ഭാര്യയും ആത്മഹത്യ ചെയ്തു

മുറിയില്‍ നിന്നു കണ്ടെത്തിയ ആത്മഹത്യാ കുറിപ്പില്‍ കുട്ടികളില്ലാത്ത വിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

വിവാഹം കഴിഞ്ഞു പത്തു വര്‍ഷമായിട്ടും കുട്ടികളുണ്ടായില്ലെന്ന പേരില്‍ എന്‍ഐടി പ്രൊഫസറും ഭാര്യയും ആത്മഹത്യ ചെയ്തു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, റൂര്‍ക്കേലയിലെ പ്രൊഫസര്‍ ഡോക്ടര്‍ റാസു ജയബാലന്‍ (37) ഭാര്യ മാളവി കേശവന്‍ (35) എന്നിവരാണ് മരിച്ചത്.

മുറിയില്‍ നിന്നു കണ്ടെത്തിയ ആത്മഹത്യാ കുറിപ്പില്‍ കുട്ടികളില്ലാത്ത വിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാട് സ്വദേശികളാണ് ഇരുവരും.

രണ്ടു ദിവസമായി വീട്ടില്‍ നിന്ന് അനക്കം ഒന്നും ഉണ്ടായിരുന്നില്ല. മൂന്നാം ദിവസം ദുര്‍ഗന്ധം വമിച്ചതോടെയാണ് പരിസര വാസികള്‍ പോലീസില്‍ അറിയിച്ചത്.

പോലീസെത്തിയപ്പോള്‍ മരിച്ച നിലയിലായിരുന്നു. വിഷം കഴിച്ചാണ് മരിച്ചിരിക്കുന്നത്.

മരിക്കും മുമ്പ് തങ്ങളുടെ സ്വത്തുവകകള്‍ ആര്‍ക്കു നല്‍കണമെന്നും റിസര്‍ച്ച് പേപ്പറുകളുടെ പാസ് വേര്‍ഡ് എന്തെല്ലാമെന്നും കുറിപ്പില്‍ എഴുതിയിട്ടുണ്ട്. മരിക്കും മുമ്പ് വീട്ടിലുണ്ടായിരുന്ന ആഭരണങ്ങളും വിലപിടിപ്പുള്ള സാധനങ്ങളും ലോക്കറിലേക്ക് മാറ്റിയിരുന്നു.

കുട്ടികളില്ലാത്ത ദുഖം കുടുംബം പുറത്തുകാണിച്ചിരുന്നില്ലെന്നും ഇവര്‍ ഇത്രയും സമ്മര്‍ദ്ദം അനുഭവിച്ചിരുന്നെന്ന് അറിഞ്ഞിരുന്നില്ലെന്നും സുഹൃത്തു പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.