ക്രോയിഡോണില്‍ കഴിഞ്ഞ ദിവസം നിര്യാതനായ യുകെ മലയാളി ക്രിസ്റ്റഫര്‍ നെറ്റോ (ക്രിസ്റ്റി ചേട്ടന്‍ 60 വയസ്) യുടെ മൃത സംസ്‌കാര ചടങ്ങുകള്‍ ക്രോയിഡോണ്‍ ക്രമറ്റോറിയത്തില്‍ വച്ച് സെപ്തംബര്‍ 24ാം തീയതി ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ നടത്തപ്പെടുന്നതാണ്. മൃത സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ ഒരു ഒത്തു ചേരല്‍ ക്രോയിഡോണ്‍ തൊണ്ടന്‍ റോഡിലുള്ള സെന്റ് ജൂഡ് ആന്‍ഡ് എയ്‌ഡണ്‍ പള്ളി ഹാളില്‍ വച്ച് നടത്തപ്പെടുന്നതുമായിരിക്കും.
യുകെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ക്രിസ്റ്റി ചേട്ടന്‍ സെപ്തംബര്‍ 2 ാം തിയതി തിങ്കളാഴ്ചയാണ് ഹൃദയാഘാതം മൂലം നിര്യാതനായത്. നാട്ടില്‍ കൊല്ലം സ്വദേശിയാണ്. അഞ്ചലാണ് ക്രിസ്റ്റിചേട്ടന്റെ ഭാര്യ-ടൂട്ടിംഗ് എന്‍എച്ച് എസ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നേഴ്‌സാണ്. റോഷന്‍, റോഹന്‍ എന്നിവരാണ് മക്കള്‍. പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) ന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന ക്രിസ്റ്റി ചേട്ടന്റെ നിര്യാണത്തില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ് (എം )ന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന ക്രിസ്റ്റി ചേട്ടന്റെ നിര്യാണത്തില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) യുകെ ഘടകം അനുശോചിച്ചു. ലണ്ടന്‍ റീജീയണിന്റെ ഉത്ഘാടനം സമയം മുതല്‍ നിറസാന്നിധ്യമായിരുന്ന ക്രിസ്റ്റി ചേട്ടന്റെ നിര്യാണത്തില്‍ പ്രവാസി കേരള കോണ്‍ഗ്രസ് (എം) റീജിയണല്‍ കമ്മറ്റിയും അനുശോചിച്ചു.
ക്രമറ്റോറിയം
ക്രോയ്‌ഡോണ്‍ ക്രമറ്റോറിയം
മിച്ചാം റോഡ്, ലണ്ടന്‍, CR9 3AT
WAKE
സെന്റ് ജൂഡ്‌സ് ആന്റ് സെന്റ് എയ്ഡന്‍ ചര്‍ച്ച് ഹാള്‍
ത്രോണ്‍ടന്‍ റോഡ്, ത്രോണ്‍ടണ്‍ ഹീത്ത്, ക്രൊയ്‌ഡോണ്‍ CR76 BA
വാര്‍ത്ത അയച്ചത് പ്രതാപ് ഈപ്പന്‍