CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 33 Minutes 54 Seconds Ago
Breaking Now

ബോറിസിന്റെ വെട്ടിയെടുത്ത തല കൈയിലെടുത്ത് പോപ്പ് ഗായകന്റെ സംഗീത 'തെറിവിളി'; സ്ലോതായുടെ പരിപാടി വന്‍വിവാദത്തില്‍; സദസ്സില്‍ കൈയടി, പുറത്ത് രോഷം ആളിക്കത്തുന്നു

ലണ്ടന്‍ ഈവെന്റിം അപ്പോളോ വേദിയില്‍ വെച്ചായിരുന്നു പ്രകോപനപരമായ പരിപാടി

ബ്രിട്ടീഷ് റാപ്പര്‍ സ്ലോതായ് അവതരിപ്പിച്ച സംഗീത പരിപാടി വന്‍വിവാദത്തില്‍. മെര്‍ക്കുറി പ്രൈസ് സെറിമണിയുടെ വേദിയിലാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ വെട്ടിയെടുത്ത തല പോലെ തോന്നിക്കുന്ന രൂപവുമായി സ്ലോതായ് ആഘോഷിച്ചത്. അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഗായകന്‍ പ്രധാനമന്ത്രിയുടെ മോശം ചിത്രങ്ങള്‍ വരച്ച ടിഷര്‍ട്ട് അണിഞ്ഞാണ് ബോറിസിനെ തെറിവിളിച്ചത്. 

ലണ്ടന്‍ ഈവെന്‍രിം അപ്പോളോ വേദിയില്‍ വെച്ചായിരുന്നു പ്രകോപനപരമായ പരിപാടി. 'F*** ബോറിസ് ജോണ്‍സണ്‍, F**** എവരിതിംഗ്' എന്ന് ആക്രോശിച്ചായിരുന്നു അഭ്യാസം. നതിംഗ് ഗ്രേറ്റ് എബൗട്ട് ബ്രിട്ടന്‍ എന്ന ആല്‍ബത്തിനാണ് സ്ലോതായെ അവാര്‍ഡിന് നോമിനേറ്റ് ചെയ്തത്. ആദുനിക യുകെയിലെ ജീവിതത്തെ വിമര്‍ശിക്കുന്നതായിരുന്നു ഗാനം. മെര്‍ക്കുറി പ്രൈസ് പക്ഷെ മറ്റൊരു ലണ്ടന്‍ റാപ്പര്‍ ഡേവിനാണ് ലഭിച്ചത്. 

ബോറിസിന്റെ വെട്ടിയ തലയുമായി റാപ്പര്‍ ഇത് പറയുമ്പോള്‍ സദസ്സിലുള്ളവര്‍ കൈയടിച്ചാണ് പ്രതികരിച്ചത്. പക്ഷെ വേദിക്ക് പുറത്ത് സംഗതി രോഷത്തിന് കാരണമായി. ഇത്തരം പരിപാടികള്‍ ആളുകളുടെ മരണത്തില്‍ വരെ ഇടയാക്കുമെന്നാണ് ഓണ്‍ലൈനില്‍ അഭിപ്രായം ഉയര്‍ന്നത്. ഇത് നാണക്കേടും, അപകടവുമാണ്, മറ്റൊരാള്‍ ചൂണ്ടിക്കാണിച്ചു. 

വേദിയില്‍ ഇത്തരം പ്രകടനം കൊണ്ട് വാര്‍ത്തകളില്‍ നിറയാമെന്നല്ലാതെ കാര്യങ്ങള്‍ വഷളാക്കാന്‍ മാത്രമാണ് ഉപകരിക്കുകയെന്ന് വിമര്‍ശകര്‍ വ്യക്തമാക്കി. സ്ലോതായ് അയാളുടെ സ്വന്തം നിലപാടാണ് വ്യക്തമാക്കിയതെന്ന് പറഞ്ഞാണ് അവാര്‍ഡ് അവതാരകന്‍ ലോറന്‍ ലാവേണ്‍ കൈയൊഴിഞ്ഞത്. 




കൂടുതല്‍വാര്‍ത്തകള്‍.