CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 42 Minutes 14 Seconds Ago
Breaking Now

രാജ്യസഭയില്‍ പൗരത്വ ബില്ലിനെ എതിര്‍ക്കുമെന്ന് ജെഡിയുവിലെ ഒരു വിഭാഗം

പാര്‍ട്ടിയുടെ മതേതര നിലപാടുമായി ഇതിനു യോജിക്കാന്‍ കഴിയുന്നില്ല,

പൗരത്വ ഭേദഗതി ബില്ലിനെ ചൊല്ലി ബിഹാറിലെ ഭരണ കക്ഷിയായ ജനതാദള്‍ യുണൈറ്റഡില്‍ തര്‍ക്കം മുറുകുന്നു. പൗരത്വ ബില്ലിനെ ജെ ഡി യു പിന്തുണയ്ക്കുകയാണ്. എന്നാല്‍ ഇതിനെതിരെ പാര്‍ട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റ് പ്രശാന്ത് കിഷോര്‍ രംഗത്തെത്തിയിരുന്നു. അദ്ദേഹം എതിര്‍പ്പ് പ്രകടിപ്പിച്ചതിന് പിന്നാലെ, പാര്‍ട്ടി വക്താവ് പവന്‍ കെ. വര്‍മ്മ ബില്ലിനെ പിന്തുണക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രീ നിതീഷ് കുമാറിനോട് ആവശ്യപ്പെട്ടു. ഇതോടെ ജെ ഡി യു കനത്ത സമ്മര്‍ദ്ദത്തിലാണ്. ലോക്‌സഭയില്‍ ബില്ലിനെ പാര്‍ട്ടി പിന്തുണച്ചിരുന്നു. എന്നാല്‍ ബില്‍ രാജ്യസഭയില്‍ വരുമ്പോള്‍ പിന്തുണയ്ക്കരുതെന്നാണ് പവന്‍ കെ വര്‍മ്മ ആവശ്യപ്പെടുന്നത്.

ഭരണഘടനാവിരുദ്ധവും വിവേചനപരവുമാണ് ഈ ബില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. പാര്‍ട്ടിയുടെ മതേതര നിലപാടുമായി ഇതിനു യോജിക്കാന്‍ കഴിയുന്നില്ല, മാത്രവുമല്ല, രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഇത് എതിരാണ്. ഗാന്ധിയന്‍ ആശയങ്ങളുമായി ഇത് ഒരിക്കലും പൊരുത്തപ്പെടുന്നില്ല, അദ്ദേഹം കുറിച്ചു. ലോകസഭയില്‍ 16 എം പിമാരും രാജ്യസഭയില്‍ ആറ് എം പിമാരുമാണ് പാര്‍ട്ടിക്കുള്ളത്. രാജ്യസഭയില്‍ ഇത് നിര്‍ണായകമാണ്. കാരണം ബില്‍ രാജ്യസഭയില്‍ പാസാകണമെങ്കില്‍ ബി ജെ പിക്ക് മറ്റു പാര്‍ട്ടികളുടെ സഹായം കൂടിയേ കഴിയൂ. ഈ സാഹചര്യത്തില്‍ ജെ ഡി യുവിലെ രണ്ടു നേതാക്കളുടെ നിലപാട് നിര്‍ണായകമാണ്. എന്നാല്‍ ലോക്‌സഭയില്‍ ബില്‍ മതേതര ആശയങ്ങള്‍ക്ക് എതിരല്ല എന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.