വാര്‍ധക്യം ജീവിതത്തിലെ മനോഹരമായ ഒരു ഘട്ടമാണെന്നാണ് നടന്‍ മോഹന്‍ലാല്‍ വിശേഷിപ്പിക്കുന്നത്. എല്ലാ മനുഷ്യരെയുംപോലെ എനിക്കും വാര്‍ധക്യവും ജരാനരകളും ഒരുനാള്‍ മരണവും സംഭവിക്കും. അതിനെക്കുറിച്ച് ബോധവാനാണ്. ഒരിക്കലും ഞാനതില്‍നിന്നും ഒളിച്ചോടില്ല. ഒളിച്ചോടാന്‍ സാധിക്കുകയുമില്ല. പിന്നെ ആറാംക്ലാസില്‍ പഠിക്കുമ്പോള്‍ തൊണ്ണൂറുവയസ്സുകാരനായിട്ടാണ് ഞാനഭിനയിച്ചത്. വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെ നാടകം. അങ്ങനെ നോക്കുമ്പോള്‍ ഞാന്‍ തിരിച്ചാണ് വളരുന്നത് എന്നുപറയാം.
വാര്‍ധക്യത്തെ ഇങ്ങനെയൊക്കെ കാണുന്ന ലാലിന് എന്തിനാണ് മേക്കപ്പ് എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ ഉത്തരം ഇങ്ങനെ.
നടന് എന്തുസംഭവിക്കുമെന്നതിനെക്കാള്‍ ഞാന്‍ എന്ന മനുഷ്യന് എന്തുസംഭവിക്കുമെന്നല്ലേ ആലോചിക്കേണ്ടത്. നമ്മള്‍ ആരോഗ്യത്തോടെയിരുന്നാലല്ലേ മറ്റെല്ലാമുള്ളൂ. ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടമാണ് വാര്‍ധക്യം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ആ സമയത്ത് ആരോടും ക്ഷോഭിക്കാതെ, ആരെയും വെറുപ്പിക്കാതെ, കുറ്റം പറയാതെ, വിമര്‍ശിക്കുകയോ ചീത്തപറയുകയോ ചെയ്യാതെ ജീവിക്കാന്‍ സാധിച്ചാല്‍തന്നെ വലിയ കാര്യമാണ്. മോഹന്‍ലാല്‍ പറഞ്ഞു.