CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 56 Minutes 4 Seconds Ago
Breaking Now

ഇറാഖിലെ അമേരിക്കന്‍ എംബസിക്ക് നേരെ വീണ്ടും റോക്കറ്റ് ആക്രമണം ; നാലു മാസത്തിനിടെ നടക്കുന്ന 19ാം ആക്രമണം

എത്ര റോക്കറ്റുകളാണ് പതിച്ചതെന്ന വിവരവും പുറത്ത് വന്നിട്ടില്ല.

ഇറാഖിലെ അമേരിക്കന്‍ എംബസിക്ക് നേരെ വീണ്ടും ആക്രമണം. എംബസിക്ക് സമീപം റോക്കറ്റുകള്‍ പതിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് ആക്രമണ വിവരം റിപ്പോര്‍ട്ട് ചെയ്തത്. ഇറാഖിലെ അമേരിക്കന്‍ സാന്നിധ്യത്തിനെതിരെ നാല് മാസത്തിനിടെ നടക്കുന്ന 19ാം ആക്രമണമാണ് ഇത്.

അമേരിക്കന്‍ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചാണ് എഎഫ്പിയുടെ റിപ്പോര്‍ട്ട്. ആക്രമണത്തില്‍ എത്രത്തോളം കേടുപാടുകള്‍ സംഭവിച്ചുവെന്നോ, ആര്‍ക്കെങ്കിലും പരിക്കേറ്റുവെന്നോ വ്യക്തമായിട്ടില്ല. എത്ര റോക്കറ്റുകളാണ് പതിച്ചതെന്ന വിവരവും പുറത്ത് വന്നിട്ടില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.