CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 17 Minutes 4 Seconds Ago
Breaking Now

കൊറോണ ഭീതീക്കിടയിലും ഡോര്‍സെറ്റ് മലയാളി അസോസിയേഷന്‍ മാതൃകയാകുന്നു

പൂള്‍, ബോണ്‍മൗത്ത് ; നാടും നഗരവും ഒരുപോലെ കൊറോണ വൈറസ് ഭീതിയില്‍ ആശങ്കപ്പെട്ടു കഴിയുമ്പോള്‍ അടച്ചിട്ട വാതിലുകളില്‍ സഹായ ഹസ്തവുമായി ഡോര്‍സെറ്റ് മലയാളി അസോസിയേഷന്‍ മുട്ടിവിളിച്ച് മാതൃകയാകുന്നു.

കൊറോണ വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായി യുകെ ഗവണ്‍മെന്റ് നിഷ്‌കര്‍ഷിച്ചിട്ടുള്ള ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചുകൊണ്ട് ഏറ്റവും സുരക്ഷിത ക്രമീകരണങ്ങളുമായാണ് മലയാളികളുടെ അവശ്യ ഭക്ഷ്യമായ അരിയുമായി അതും കിട്ടാന്‍ ബുദ്ധിമുട്ടുള്ളതും എന്നാല്‍ മലയാളികള്‍ ഏറ്റവും കൊതിക്കുന്ന കുത്തരിയുടെ ഒരു കിറ്റുമായി വീടുവീടാന്തരം കയറിയിറങ്ങി ഡിഎംഎ മറ്റുമലയാളി അസോസിയേഷനുകള്‍ക്കും സംഘടനകള്‍ക്കും മാതൃകയായത്. ഡിഎംഎ അംഗങ്ങള്‍ക്കൊപ്പം മലയാളി നവാഗതര്‍ക്ക് കിറ്റ് വിതരണം ചെയ്യുവാന്‍ ഡിഎംഎയുടെ ഭാരവാഹികള്‍ മറന്നില്ല.

ഡിഎംഎ അതിന്റെ ഈസ്റ്റര്‍ വിഷു ആഘോഷപരിപാടികള്‍ നേരത്തെ വേണ്ടെന്ന് വച്ചിരുന്നു. അംഗങ്ങള്‍ക്ക് എല്ലാ ക്ഷേമവും ഉറപ്പുവരുത്തികൊണ്ടാണ് ഡിഎംഎ അതിന്റെ പ്രവര്‍ത്തനം മുന്നോട്ട് പോകുന്നത്.

കൊറോണ വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായി വീടുകളില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാതെ വിഷമിക്കുന്ന കുടുംബങ്ങള്‍ക്ക് അപ്രതീക്ഷിത ആശ്വാസമാണ് ഡിഎംഎ നല്‍കിയത്. അതും എല്ലാ സുരക്ഷാ മുന്‍കരുതലുകളും പാലിച്ചുകൊണ്ടു തന്നെ. വലിയ സഹായമാണ് ഡിഎംഎ ചെയ്തതെന്ന് ഒരു വീട്ടമ്മ പറഞ്ഞപ്പോള്‍ '' അണ്ണാറക്കണ്ണനും തന്നാലായത്' എന്നതു മാത്രമാണ് ഞങ്ങള്‍ ചെയ്തതെന്ന് ഡിഎംഎ ഭാരവാഹികള്‍ വിനയാന്വിതരായി പറഞ്ഞു.

എന്തായാലും യുകെയിലെ മറ്റു മലയാളി അസോസിയേഷനുകള്‍്‌കെല്ലാം മാതൃകയായി ഡിഎംഎ മാറിയെന്നതില്‍ അതിശയിക്കാനില്ലെന്ന് അറിയാവുന്നവര്‍ പറയുന്നു.

എന്താവശ്യമുണ്ടെങ്കിലും ഒപ്പമുണ്ടാകുമെന്നുറപ്പുനല്കിയാണ് ഡിഎംഎ  ഭാരവാഹികൾ ഓരോ വീടിന്റെയും പടി ഇറങ്ങിയത്.

വാർത്ത : സുധാകരൻ പാല




കൂടുതല്‍വാര്‍ത്തകള്‍.