CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
28 Minutes 40 Seconds Ago
Breaking Now

അമേരിക്കയില്‍ മരണം ആറായിരം കടന്നു ; 24 മണിക്കൂറിനിടെ രോഗം പിടിപെട്ടത് 30000 പേര്‍ക്ക്

അയ്യായിരം പേരുടെ നില അതീവ ഗുരുതരമാണ്.

യുഎസില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായിരം കടന്നു. രോഗബാധിതരുടെ എണ്ണം രണ്ടരലക്ഷത്തിലേറെയായി. അതേ സമയം 781 പേരാണ് രോഗബാധയെ തുടര്‍ന്ന് ഇന്നലെ മാത്രം മരിച്ചത്. 29277 പേര്‍ക്കാണ് 24 മണിക്കൂറില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. അയ്യായിരം പേരുടെ നില അതീവ ഗുരുതരമാണ്.

വൈറസ് നിയന്ത്രണവിധേയമാക്കാന്‍ ഭരണകൂടം എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ന്യൂയോര്‍ക്ക് നഗരത്തില്‍ കുറത്തത് പതിനായിരത്തിലേറെ പേര്‍ മരിക്കുമെന്ന് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി. ഈ രീതിയില്‍ പോയാല്‍ 16000 ന്യൂയോര്‍ക്ക് വാസികളും യുഎസിലാകെ 93000 പേരും മരിച്ചേക്കുമെന്നാണ് ഗവര്‍ണറുടെ മുന്നറിയിപ്പ്.

 

 




കൂടുതല്‍വാര്‍ത്തകള്‍.