CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 44 Minutes 32 Seconds Ago
Breaking Now

സെലിനി റോയിയും അലന്‍ എബ്രഹാമും ഈസ്റ്റ് ആംഗ്ലിയ റീജന്‍ ക്‌നാനായ പ്രതിഭകൾ

ഈസ്റ്റ് ആംഗ്ലിയയുടെ കീഴില്‍ 2012-13ലെ കലാ വാര്‍ഷിക പ്രോഗ്രാമുകളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി കഴിവു തെളിയിച്ച രണ്ടു ക്‌നാനായ കരുന്നുകളെ ഈസ്റ്റ് ആംഗ്ലിയ ക്‌നാനായ കലാ പ്രതിഭയായും കലാ തിലകമായും തെരഞ്ഞെടുത്തു.

കലാതിലകമായി ഉഴവൂര്‍ കൈതക്കല്‍ സെലിനി റോയിനെയും കലാപ്രതിഭയായി മടമ്പം തെയ്യത്തേട് അലന്‍ എബ്രഹാമിനെയും തെരഞ്ഞെടുത്തു. ഈ രണ്ടു പ്രതിഭകളും കേംബ്രിഡ്ജ് ക്‌നാനായ കാത്തലിക് അസോസിയേഷനില്‍ നിന്നുമുള്ളവരാണ്. കഴിഞ്ഞ ദിവസം അസോസിയേഷന്റെ മീറ്റിങ്ങില്‍ വച്ച് യൂണിറ്റ് പ്രസിഡന്റ് തോമസ് കുഴിയം പറമ്പലിന്റെയും സെക്രട്ടറി ബിനോ പാവക്കുളത്തിന്റെയും മറ്റു അംഗങ്ങളുടെയും സാന്നിധ്യത്തില്‍ ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കി ഈ കലാകുരുന്നുകളെ അനുമോദിച്ചു.

ഇതുപോലുള്ള അനുമോദനങ്ങള്‍ യുകെകെസിഎ യിലെ മറ്റു യൂണിറ്റിലെ കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ഒരു മാതൃകയും പ്രചോദനവും ആകട്ടെ എന്ന് പ്രസിഡന്റ് തോമസ് കുഴിയം പറമ്പില്‍ പറഞ്ഞു. തങ്ങള്‍ക്കുതന്ന അംഗീകാരത്തിനും പ്രോത്സാഹനത്തിനും കുട്ടികള്‍ പ്രത്യേകം നന്ദി അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.