യുറോപ് പ്രവാസി മലയാളി സംഗമത്തിൽ പങ്കെടുക്കുവാൻ അതിഥികളും സെലിബ്രറ്റികളും എത്തിത്തുടങ്ങി.റിമി ടോമിയും വോഡഫോണ്‍ കോമഡി സ്റ്റാർസ് ടീമും മോൻസ് ജോസഫ് എം എൽ എ യും ആണ് സൂറിച്ചിൽ വ്യാഴാഴ്ച എത്തിയത്.യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നായി നൂറുകണക്കിനാളുകളാണ് സൂറിച്ചിൽ എത്തിച്ചേർന്നുകൊണ്ടിരിക്കുന്നത്.
യുറോപ്പിൽ ആദ്യമായാണ് ഇത്രയും വലിയ ഒരു മലയാളി സംഗമം നടക്കുന്നത്.കേരളത്തനിമയാർന്ന ഭക്ഷണങ്ങൾ ,കപ്പ,മീൻ കറി,പഴംപൊരി തുടങ്ങിയ വിവിധയിനം ഭക്ഷണങ്ങൾ കണ്‍വൻഷൻ സെന്ററിൽ ക്രമീകരിച്ചിട്ടുണ്ട്.