CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 46 Minutes 22 Seconds Ago
Breaking Now

ഹൃദയത്തെ സ്പര്‍ശിക്കുന്ന ഗാനങ്ങളുമായി മറ്റൊരു സംഗീത സാന്ദ്രമായ സായാഹ്നം ; ഡെര്‍ബിയിലെ സംഗീത വിരുന്ന് ' ഹൃദയ ഗീതങ്ങള്‍ മാര്‍ച്ച് 16 ശനിയാഴ്ച

മാര്‍ച്ച് 16ന് വൈകുന്നേരം അഞ്ചു മണിക്ക് മിക്കിളോവര്‍ സെന്റ് ജോണ്‍സ് ചര്‍ച്ച് ഹാളില്‍ വച്ചു നടക്കുന്ന ഗാനമേളയില്‍ 15 ഗായകരാണ് വേദിയിലെത്തുന്നത്.

മനസിനെ ആഴത്തില്‍ സ്പര്‍ശിക്കുന്ന നിരവധി ഗാനങ്ങളുമായി സംഗീത സാന്ദ്രമായ ഒരു സായാഹ്നം ഒരുക്കുകയാണ് ഡെര്‍ബിയിലെ ഗായകര്‍. ആഴ്ചകളോളം നീണ്ട ചിട്ടയായ പരിശീലന ശേഷമാണ് ഇവര്‍ വേദിയിലെത്തുന്നത്.

മാര്‍ച്ച് 16ന് വൈകുന്നേരം അഞ്ചു മണിക്ക് മിക്കിളോവര്‍ സെന്റ് ജോണ്‍സ് ചര്‍ച്ച് ഹാളില്‍ വച്ചു നടക്കുന്ന ഗാനമേളയില്‍ 15 ഗായകരാണ് വേദിയിലെത്തുന്നത്.

വൈവിധ്യമാര്‍ന്ന നിരവധി ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകരായ ബിജു വര്‍ഗീസും ജോസഫ് സ്റ്റീഫനും വ്യക്തമാക്കി. പഴയ ഗാനങ്ങളും ശാസ്ത്രീയ സംഗീതത്തിന് പ്രാധാന്യമുള്ളവയും നാടന്‍ പാട്ടും നാടക ഗാനങ്ങളും അടിപൊളി ഗാനങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. യുകെയിലെ വിവിധ വേദികളില്‍ മികച്ച പെര്‍ഫോമന്‍സ് കാഴ്ചവച്ചരാണ് ഗായകര്‍

ഓരോ ഗാനങ്ങളുടേയും പിന്നിലെ കഥകള്‍ വിവരിച്ച് ഓര്‍മ്മ പങ്കുവച്ചുമാണ് അവതരണം. രാജേഷ് നായരും ഗ്രീഷ്മ ബിജോയുമാണ് അവതാരകര്‍.

സ്വാദിഷ്ടമായ ഭക്ഷണ ക്രമീകരണവും ഒരുക്കിയിട്ടുണ്ട്. പരിപാടിയിലേക്ക് പ്രവേശനം സൗജന്യമായിരിക്കും.

അലന്‍ സാബു, അലക്‌സ് ജോയ്, അതുല്‍നായര്‍, അയ്യപ്പ കൃഷ്ണദാസ്, ബിജു വര്‍ഗീസ്, ജോസഫ് സ്റ്റീഫന്‍, മനോജ് ആന്റണി, പ്രവീണ്‍ റെയ്മണ്ട്, റിജു സാനി, ബിന്ദു സജി, ദീപ അനില്‍, ജിജോള്‍ വര്‍ഗീസ്, ജിതാ രാജ്, സിനി ബിജോ എന്നിവരാണ് ഗായകര്‍.

യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡ്‌വൈസിംഗ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സേഴ്‌സാണ്.




കൂടുതല്‍വാര്‍ത്തകള്‍.