CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 2 Minutes 47 Seconds Ago
Breaking Now

ഓള്‍ യൂറോപ്പ് വോളീബോള്‍ ടൂര്‍ണമെന്റില്‍ അജയ്യരായി കാര്‍ഡിഫ് ഡ്രാഗണ്‍സ്

കാര്‍ഡിഫ് : കാര്‍ഡിഫ് ഡ്രാഗന്‍സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് നടത്തിയ ഒന്നാമത് ഓള്‍ യൂറോപ്പ് വോളി ബോള്‍ ടൂര്‍ണമെന്റില്‍ ആതിഥേയരായ കാര്‍ഡിഫ് ഡ്രാഗണ്‍ റെഡ് ചാമ്പ്യന്‍മാരായി. ഉത്ഘാടന സമ്മേളനത്തില്‍ ക്ലബ് പ്രസിഡന്റ് ഡോ മൈക്കിള്‍ ജോസിന്റെ അധ്യക്ഷതയില്‍കൂടിയ സമ്മേളനത്തില്‍ കാര്‍ഡിഫ് മേയര്‍ ലോര്‍ഡ് ഡോ ബാബിലിന്‍ മോലിക് മുഖ്യഅതിഥി ആയി എത്തി. സെന്റ് തോമസ് മിഷന്‍ ഡയറക്ടര്‍ റെവ ഫാദര്‍ പ്രജില്‍ പണ്ടാരപറമ്പില്‍ ഉല്‍ഘാടനം ചെയ്തു. ക്ലബ് സെക്രട്ടറി ജോസ് കാവുങ്ങല്‍ നന്ദി പ്രകടിപ്പിച്ചു. യു കെ യിലും, യൂറോപ്പിലെയും മികച്ച പത്തു ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റ് തുല്യശക്തികളുടെ പോരാട്ടം തന്നെ ആയിരുന്നു. അതിലുപരി ഗാലറി നിറഞ്ഞു നിന്ന ആരാധകരെ ത്രസിപ്പിക്കുന്നത് തന്നെ ആയിരുന്നു ഈ  വോളീബോള്‍ മാമാങ്കം.  

             കേബ്രിഡ്ജിന്റെ റിച്ചാര്‍ഡും ഷെഫ്ഫീല്‍ഡിന്റെ കുര്യാച്ചനും ഒക്കെ നടത്തിയ എണ്ണം പറഞ്ഞ സ്മാഷുകള്‍ സ്‌പോര്‍ട്‌സ് വെയില്‍സ് സെന്ററിനെ പ്രകമ്പനം കൊള്ളിക്കുന്നത് ആയിരുന്നു. ശക്തരില്‍ ശക്തര്‍ ആരെന്നു കണ്ടുപിക്കാന്‍ ബുദ്ധിമുട്ട് ഉളവാകുന്നത് ആയിരുന്നു സെമി ലൈന്‍   അപ്പ്.  ടൂര്‍ണമെന്റിലെ കറുത്തകുതിരകള്‍ ആയി ഗ്രൂപ്പ് ചാമ്പ്യന്‍മാരായി കെ വി സി ഡബ്ലിനും രണ്ടാം സ്ഥാനകരായി കാര്‍ഡിഫ് റെഡ് ഡ്രാഗന്‍സ് പൂള്‍ എ യില്‍ നിന്നും സെമി ബെര്‍ത്ത് ഉറപ്പിച്ചപ്പോള്‍ പൂള്‍ ബി യില്‍ നിന്നും ശക്തമായ ഗ്രൂപ്പ് പോരാട്ടത്തിന് ശേഷം കാര്‍ഡിഫ് ഡ്രാഗന്‍സ് ബ്ലൂവും എ ഐ വി സി പ്രെസ്റ്റണും സെമിയിലേക് നടന്നു കയറി. ജമ്പ് സെര്‍വുകളുടെ അര്‍ജുന്‍ രാജകുമാരനായ അര്‍ജുന്‍ ക്യാപ്റ്റന്‍ ജിനോ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ കാര്‍ഡിഫ് ഡ്രാഗന്‍സിനെ പിടിച്ചു കെട്ടാന്‍ എ ഐ വി സി പ്രെസ്റ്റണ്‍ അറ്റാക്കര്‍ ആയ ഷിബിന്റെ നേതൃത്വത്തില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും അറ്റാക്കറായ ശിവയുടെ ശിവ താണ്ടവവും ചൈന വന്മതില്‍  പോലെ ബ്ലോക്കിങ്ങില്‍  ഉറച്ചു നിന്ന സിറാജ്ഉം റെഡ് കാര്‍ഡിഫ് ഡ്രാഗനസിന്റെ ഫൈനലിലേക് ഉള്ളവഴിതുറന്നു. 

                രണ്ടാം സെമിയില്‍ വോളിബാള്‍ കൊണ്ട്  ഇന്ദ്രജാലം കാട്ടുന്ന ശ്യാംമിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ടീമിനോട് ഏറ്റുമുട്ടിയത് ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായ കെ വി സി ഡബ്ലിന്‍ ആയിരുന്നു. ബാക്ക് കോര്‍ട്ടില്‍ നിന്നും ഷെബിന്റെ എണ്ണം പറഞ്ഞ പാസ്സുകള്‍ ഇടിമുഴക്കം നിറഞ്ഞ ശബ്ദത്തില്‍ കോര്‍ട്ടില്‍ പതിഞ്ഞപ്പോള്‍ അതില്‍ ക്രിസ്റ്റിയുടെയും  രാഹുലിന്റെയും ബിനീഷിന്റെയും കരസ്പര്‍ശം ഉണ്ടായിരുന്നു. നെറ്റിനു മുകളില്‍ കൈ വിടര്‍ത്തി നിന്ന ജെസ്വിന്‍ എതിര്‍ കോര്‍ട്ടില്‍ നിന്നും ഉള്ള ബോള്‍ വരവിനെ ശക്തമായി തടഞ്ഞു നിര്‍ത്തി. ശക്തരായ പ്രെസ്റ്റണ്‍ ഉം കെ വി സി ഡബ്ലിന്‍ കളിച്ച മൂന്നാം സ്ഥാനത്തിന് വേണ്ടി ഉള്ള കളിയില്‍ പ്രെസ്റ്റണ്‍ വിജയിച്ചു. 

              ഫൈനലില്‍ അതിഥേയരായ കാര്‍ഡിഫ് റെഡ് ഡ്രാഗന്‍സും ബ്ലൂ ഡ്രാഗോന്‍സും തമ്മില്‍ ഉള്ള വാശിയെറിയ പോരാട്ടത്തില്‍ കാര്‍ഡിഫ്  റെഡ് ഡ്രാഗന്‍സ്  ചാമ്പ്യന്മാരായി. ഇരു ടീമുകളുടെയും മുഖ്യ പരിശീലകന്‍ ശ്രീ ഷാബു ജോസഫ് ആണ്.  ടൂര്‍ണമെന്റിലെ മികച്ച കളിക്കാരന്‍ ആയി കാര്‍ഡിഫിന്റെ ബിനീഷും മികച്ച അറ്റാക്കറായി കാര്‍ഡിഫിന്റെ ശിവയും മികച്ച ബ്ലോക്കര്‍ ആയി കെ വി സി ഡബ്ലിന്റെ ജോമിയും മികച്ച സെറ്റര്‍ ആയി കാര്‍ഡിഫിന്റെ ശ്യാംമിനെയും തിരഞ്ഞെടുത്തു.  കഴിഞ്ഞ   9 മാസത്തിനുള്ളില്‍ കാര്‍ഡിഫ് ഡ്രാഗന്‍സ്  മൂന്നാമത്തെ പ്രാവശ്യമാണ് ചാമ്പ്യന്‍മാര്‍ ആകുന്നത്. കാര്‍ഡിഫ് ഡ്രാഗണ്‍ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിച്ച ഈ കായികവിരുന്ന്  ഒരു വന്‍ വിജയമാക്കാന്‍ പ്രവര്‍ത്തിച്ചത്  ഡോക്ടര്‍ മൈക്കിള്‍, ജോസ് കാവുങ്കല്‍, ജിജോ ജോസ്, നോബിള്‍ ജോണ്‍, ഷാജി ജോസഫ് എന്നിവരോടൊപ്പം കാര്‍ഡിഫിലെ  കുറെ നല്ല സുഹൃത്തുക്കള്‍  കൂടിയാണ്.    ആദ്യമായി കാര്‍ഡിഫില്‍ അരങ്ങേറിയ ഈ തുടങ്ങിയ വോളീബോള്‍ മാമാങ്കം ആഘോഷിക്കാന്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും രാവിലെ തന്നെ സ്‌പോര്‍ട്‌സ് വെയില്‍സ് സെന്ററിലേക്ക്  അനേകര്‍ ഓടിയെത്തി.    (റിപ്പോര്‍ട് സുമേഷന്‍ പിള്ള)

 

ബെന്നി അഗസ്റ്റിന്‍ 

 




കൂടുതല്‍വാര്‍ത്തകള്‍.