CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 11 Minutes 35 Seconds Ago
Breaking Now

വ്യഭിചാരത്തിന് സ്ത്രീകളെ പരസ്യമായി ചാട്ടവാറിനടിക്കുകയും കല്ലെറിഞ്ഞ് കൊല്ലുകയും ചെയ്യും ; താലിബാന്‍

അന്താരാഷ്ട്ര സമൂഹം പിന്തുണയ്ക്കുന്ന സ്ത്രീകളുടെ അവകാശങ്ങള്‍ ഇസ്ലാമിക ശരീഅത്ത് നിയമത്തിന് വിരുദ്ധമാണെന്നും താലിബാന്‍ തലവന്‍ പറഞ്ഞു.

വ്യഭിചാരത്തിന് സ്ത്രീകള്‍ക്കുള്ള ശിക്ഷ കല്ലെറിഞ്ഞ് കൊലപ്പെടുത്തല്‍ തന്നെയെന്ന് താലിബാന്‍. വ്യഭിചാരത്തിന് സ്ത്രീകളെ പരസ്യമായി ചാട്ടവാറിനടിക്കുകയും  കല്ലെറിഞ്ഞ് കൊല്ലുകയും ചെയ്യുമെന്ന് താലിബാന്‍ മേധാവി മുല്ല ഹിബത്തുള്ള അഖുന്‍സാദ സ്റ്റേറ്റ് ടെലിവിഷനിലൂടെ ശബ്ദ സന്ദേശത്തില്‍ അറിയിച്ചു. പാശ്ചാത്യ ജനാധിപത്യത്തിനെതിരായ പോരാട്ടം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

അന്താരാഷ്ട്ര സമൂഹം പിന്തുണയ്ക്കുന്ന സ്ത്രീകളുടെ അവകാശങ്ങള്‍ ഇസ്ലാമിക ശരീഅത്ത് നിയമത്തിന് വിരുദ്ധമാണെന്നും താലിബാന്‍ തലവന്‍ പറഞ്ഞു.

താലിബാന്‍ സ്ത്രീകളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്ന നിയമങ്ങള്‍ തിരികെ കൊണ്ടുവരികയാണെന്ന് അഭിപ്രായമുയര്‍ന്നു. അധികാരത്തിലെത്തിയപ്പോള്‍ പറഞ്ഞതില്‍ നിന്ന് വിഭിന്നമാണ് താലിബാന്റെ നടപടിയെന്നും വിമര്‍ശനമുയര്‍ന്നു. നേരത്തെ സ്ത്രീകള്‍ക്ക് ബുര്‍ഖ നിര്‍ബന്ധമാക്കുകയും വിദ്യാഭ്യാസം നിരോധിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് കല്ലെറിഞ്ഞ് കൊലപ്പെടുത്തല്‍ ശിക്ഷയും പ്രഖ്യാപിച്ചത്.

2001ല്‍ അമേരിക്കയുടെ നേതൃത്വത്തില്‍ താലിബാനെ അധികാരത്തില്‍ നിന്ന് പുറത്താക്കിയെങ്കിലും 20 വര്‍ഷത്തിന് ശേഷം താലിബാന്‍ വീണ്ടും അധികാരത്തിലേറി. 1990കളിലെന്നപോലെ, പൊതു വധശിക്ഷകളും ചാട്ടവാറടിയും പോലുള്ള കഠിനമായ ശിക്ഷകളാണ് താലിബാന്‍ ഇപ്പോള്‍ സ്വീകരിക്കുന്നത്.  ഐക്യരാഷ്ട്രസഭ താലിബാനെ ശക്തമായി അപലപിക്കുകയും ഇത്തരം നടപടികള്‍ അവസാനിപ്പിക്കാന്‍ രാജ്യത്തിന്റെ മേധാവിയോട് ആവശ്യപ്പെടുകയും ചെയ്തു.

 




കൂടുതല്‍വാര്‍ത്തകള്‍.