CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Minutes 4 Seconds Ago
Breaking Now

ഇത്തവണ 'മോദി തരംഗം' ഇല്ലെന്ന് ബിജെപി സ്ഥാനാര്‍ഥി; പ്രസ്താവന പ്രചാരണായുധമാക്കി പ്രതിപക്ഷം

തിങ്കളാഴ്ച അമരാവതിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിക്കിടെ ആയിരുന്നു നവനീത് റാണയുടെ വിവാദ പ്രസംഗം.

ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദി തരം?ഗമില്ലെന്ന് ആന്ധ്രയിലെ അമരാവതി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി നവനീത് റാണ. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുള്ള നവനീത് റാണയുടെ പ്രസ്!താവന പ്രതിപക്ഷം ആയുധമാക്കിയിരിക്കുകയാണ്. നവനീത് റാണ പറഞ്ഞത് സത്യമാണെന്നും വോട്ടര്‍മാരുടെ മാനസികാവസ്ഥയാണ് ഇതിലൂടെ പ്രതിഫലിച്ചതെന്നും പ്രതിപക്ഷമായ മഹാവികാസ് അഘാഡി പരിഹസിച്ചു.

തിങ്കളാഴ്ച അമരാവതിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിക്കിടെ ആയിരുന്നു നവനീത് റാണയുടെ വിവാദ പ്രസംഗം. 'പഞ്ചായത്ത് തിരഞ്ഞെടുപ്പുപോലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെയും നേരിടണം. ഉച്ചയ്ക്ക് 12 മണിക്കകം എല്ലാ വോട്ടര്‍മാരേയും ബൂത്തിലെത്തിക്കണം. മോദി തരം?ഗമുണ്ടെന്ന മിഥ്യാധാരണയില്‍ വെറുതെയിരിക്കരുത്. 2019ലും മോദി തരംഗം ഉണ്ടായിരുന്നു. എന്നാല്‍, സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഞാന്‍ അന്ന് വിജയിച്ചു' എന്നായിരുന്നു റാണ പറഞ്ഞത്.

വീഡിയോ വൈറലായതോടെ എന്‍സിപി ശരദ്പവാര്‍ വിഭാഗവും ശിവസേന ഉദ്ദവ് താക്കറെ വിഭാഗവും രംഗത്തെത്തി. റാണയുടെ പ്രസം?ഗം ബിജെപി അണികളെ പരിഭ്രാന്തരാക്കിയെന്നും സംസ്ഥാനത്തെ 45 സീറ്റിലും പ്രതിപക്ഷ സഖ്യം വിജയിക്കുമെന്നും ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു. റാണ പറഞ്ഞത് വാസ്തവമാണെന്നും അതിനാലാണ് മറ്റു പാര്‍ട്ടികളിലെ നേതാക്കന്മാരെ ബിജെപിയില്‍ എത്തിക്കുന്നതെന്നുമായിരുന്നു എന്‍സിപി വക്താവ് മഹേഷ് തപസെയുടെ വാദം.

2019ല്‍ എന്‍സിപി പിന്തുണയോടെ വിജയിച്ച നവനീത് റാണ പിന്നീട് ബിജെപിയില്‍ ചേരുകയായിരുന്നു. പ്രസം?ഗം വിവാദമായതോടെ പ്രസ്താവന തിരുത്തുമായി റാണ രം?ഗത്തെത്തി. വീഡിയോ എഡിറ്റ് ചെയ്ത് പ്രതിപക്ഷം തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും രാജ്യത്ത് മോദി തരം?ഗം ഉണ്ടെന്നും അവര്‍ പറഞ്ഞു. മോദിയുടെ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് അറിയാമെന്നും ഇത്തവണ 400 സീറ്റുകള്‍ നേടുമെന്നും റാണ വ്യക്തമാക്കി.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.