CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 24 Minutes 49 Seconds Ago
Breaking Now

2027 വര്‍ഷവും ശനിദശ തുടരും! മിഡില്‍ക്ലാസ് കുടുംബങ്ങള്‍ക്ക് 500 പൗണ്ട് വരെ അധിക ബില്ലുകള്‍ നേരിടണം; ഗ്യാസിനും, വൈദ്യുതിക്കും 200 പൗണ്ടോളം കൂടുമ്പോള്‍ 'വെള്ളം കുടിക്കാനും' ചെലവേറും

ഉയര്‍ന്ന എനര്‍ജി ചെലവുകള്‍ ഭവനബില്ലുകളും, ഭക്ഷ്യവിലയും ഉയര്‍ത്തുകയാണ്

ജീവിതച്ചെലവ് ബ്രിട്ടനില്‍ ഒരു പ്രതിസന്ധിയായി തന്നെ തുടരുകയാണ്. എല്ലാം ശരിയാക്കാമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഏറെ അകലെയാണ്. ജനം സാമ്പത്തികമായി തിങ്ങിഞെരുങ്ങിയാണ് കഴിഞ്ഞുകൂടുന്നത്. അടുത്ത വര്‍ഷമെങ്കിലും ഇതില്‍ നിന്നെല്ലാം കരകയറാമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. 

പക്ഷെ അതും നടപ്പില്ലെന്നാണ് പ്രവചനങ്ങള്‍. അടുത്ത വര്‍ഷം 500 പൗണ്ട് വരെ വാര്‍ഷിക ബില്‍ വര്‍ദ്ധനവുകളാണ് കുടുംബങ്ങളെ കാത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ജോണ്‍ ഹീലിയുടെ ആദ് ബജറ്റിന് ദിവസങ്ങള്‍ മാത്രം ശേഷിക്കവെയാണ് ആഡം സ്മിത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കുന്നത്. 

2027-ല്‍ ഗ്യാസും, വൈദ്യുതിയും ഉപയോഗിക്കാന്‍ 206.50 പൗണ്ടും, വെള്ളത്തിന് 36 പൗണ്ടും അധിക ചെലവ് വരുമെന്നാണ് എഎസ്‌ഐ റിപ്പോര്‍ട്ട് പറയുന്നത്. ബജറ്റില്‍ കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങളെ സഹായിക്കാന്‍ ആശ്വാസപദ്ധതികള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. മിഡില്‍ ഈസ്റ്റ് സംഘര്‍ഷം മൂലം ഉയരുന്ന എനര്‍ജി ബില്ലുകളില്‍ നിന്നും മോചനം നല്‍കാനാണ് ചാന്‍സലര്‍ ശ്രമിക്കുക. 

ഗവണ്‍മെന്റിന് സാധിക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ കൊണ്ടൊന്നും അടുത്ത വര്‍ഷവും ജീവിതച്ചെലവ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെന്ന് എഎസ്‌ഐ പറയുന്നു. ഉയര്‍ന്ന എനര്‍ജി ചെലവുകള്‍ ഭവനബില്ലുകളും, ഭക്ഷ്യവിലയും ഉയര്‍ത്തുകയാണ്. പണപ്പെരുപ്പം മൂലം വാടക മുതല്‍ പലചരക്ക് ചെലവുകള്‍ വരെ ഉയരുകയാണ്. അടുത്ത വര്‍ഷം എണ്ണവില കുറയുമെന്നാണ് കരുതുന്നതെങ്കിലും ഫ്യൂവല്‍ ഡ്യൂട്ടി വര്‍ദ്ധന ഈ ഗുണവും കവരും, റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കി. 

 

 




കൂടുതല്‍വാര്‍ത്തകള്‍.