CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 6 Minutes 7 Seconds Ago
Breaking Now

എന്‍എച്ച്എസ് കണ്‍സള്‍ട്ടന്റുമാര്‍ രണ്ട് ദിവസത്തെ സമരത്തിന്; സീനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് നവംബര്‍ 25ന് തുടങ്ങും; എമര്‍ജന്‍സി കെയര്‍ മാത്രം ലഭ്യമാക്കുമെന്ന് ബിഎംഎ

ജോലി സമയം 10% കുറയ്ക്കണമെന്നും സീനിയര്‍ ഡോക്ടര്‍മാര്‍

എന്‍എച്ച്എസിനെ വിന്ററിന് മുന്‍പായി 'വലിപ്പിക്കാന്‍' ഇംഗ്ലണ്ടിലെ ഏറ്റവും മുതിര്‍ന്ന ഹോസ്പിറ്റല്‍ ഡോക്ടര്‍മാര്‍ അടുത്ത മാസം സമരത്തിന് ഇറങ്ങുന്നു. ശമ്പളത്തിന്റെയും, ജോലി സമയത്തിന്റെയും പേരിലാണ് പണിമുടക്ക്. രോഗികള്‍ക്ക് ഇതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് എന്‍എച്ച്എസ് മേധാവികള്‍ മുന്നറിയിപ്പ് നല്‍കി. 

ഓവര്‍ടൈമും, മെറിറ്റ് അവാര്‍ഡും ഉള്‍പ്പെടെ പ്രതിവര്‍ഷം ശരാശരി 152,000 പൗണ്ട് വരുമാനം നേടുന്നവരാണ് കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാര്‍. നവംബര്‍ 25, 26 ദിവസങ്ങളിലാണ് രണ്ട് ദിവസത്തെ പണിമുടക്ക് വരുന്നത്. വിന്റര്‍ വരാന്‍ ഇരിക്കവെ ആശുപത്രികള്‍ അധിക സമ്മര്‍ദം നേരിടാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുമ്പോഴാണ് ഈ തിരിച്ചടി. 

എമര്‍ജന്‍സി സേവനങ്ങള്‍ മാത്രമാണ് കണ്‍സള്‍ട്ടന്റുമാര്‍ ഈ ദിവസങ്ങളില്‍ നല്‍കുകയെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കി. 2009-10 മുതല്‍ തങ്ങളുടെ യഥാര്‍ത്ഥ വരുമാനത്തില്‍ 25% ഇടിവ് ഉണ്ടായെന്നാണ് കണ്‍സള്‍ട്ടന്റുമാരുടെ അവകാശവാദം. ഇത് പരിഹരിക്കാന്‍ 18 മാസമായി ഗവണ്‍മെന്റുമായി നടത്തിയ ചര്‍ച്ചകളിലും തീരുമാനമില്ലാതെ വന്നതോടെയാണ് സമരമെന്ന് ബിഎംഎ പറയുന്നു. 

കൂടാതെ തങ്ങളുടെ ജോലി സമയം 10% കുറയ്ക്കണമെന്നും സീനിയര്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു. ജോലി ഭാരം സംബന്ധിച്ച കണ്‍സള്‍ട്ടന്റുമാരുടെ ആശങ്കകള്‍ മന്ത്രിമാര്‍ അവഗണിച്ചതിന് പുറമെ അടുത്ത വര്‍ഷത്തേക്ക് കേവലം 2.4% ശമ്പളവര്‍ദ്ധന പ്രഖ്യാപിക്കുക കൂടി ചെയ്തതോടെയാണ് പണിമുടക്കിലേക്ക് കാര്യങ്ങള്‍ നീങ്ങിയതെന്ന് ബിഎംഎ പറയുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.