CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 15 Minutes 43 Seconds Ago
Breaking Now

ക്ലോക്കുകള്‍ 'തിരിച്ചുനടക്കും' സമയം! ബ്രിട്ടീഷ് സമ്മര്‍ ടൈം കഴിഞ്ഞു; ഇനി ഗ്രീന്‍വിച്ച് മീന്‍ ടൈമിന്റെ കാലം; ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ പിന്നോട്ട് വെയ്ക്കാന്‍ മറന്നോ?

ഒരു നൂറ്റാണ്ടിലേറെയായി നിലനില്‍ക്കുന്ന സമയമാറ്റ രീതിയാണ് ബ്രിട്ടന്‍ ഇപ്പോഴും അനുശാസിക്കുന്നത്

ബ്രിട്ടനില്‍ കിടന്നുറങ്ങി എഴുന്നേറ്റവര്‍ക്ക് ഒരു മണിക്കൂര്‍ കൂടുതല്‍ ഉറങ്ങാന്‍ കിട്ടിയ ദിവസം. അതാണ് ഒക്ടോബര്‍ 25, ഞായറാഴ്ച. ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ പിന്നിലേക്ക് നീങ്ങുന്നതോടെയാണ് ഈ ലാഭം കൈവരുന്നത്. ഞായറാഴ്ച പുലര്‍ച്ചെ 2 മണി മുതലാണ് ക്ലോക്ക് ഒരു മണിക്കൂര്‍ പിന്നോട്ട് നീക്കിയത്. 

ബ്രിട്ടീഷ് സമ്മര്‍ ടൈം ഉപയോഗിക്കുന്നത് അവസാനിപ്പിച്ച് ഗ്രീന്‍വിച്ച് മീന്‍ ടൈമിലേക്ക് മടങ്ങുന്നതാണ് ഇതിന് കാരണം. ഇനി അടുത്ത സമ്മറില്‍, മാര്‍ച്ച് 28, ഞായറാഴ്ചയാണ് ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ മുന്നോട്ട് നീങ്ങി ബ്രിട്ടീഷ് സമ്മര്‍ ടൈമിലേക്ക് മാറുന്നത്. 

ഒരു നൂറ്റാണ്ടിലേറെയായി നിലനില്‍ക്കുന്ന സമയമാറ്റ രീതിയാണ് ബ്രിട്ടന്‍ ഇപ്പോഴും അനുശാസിക്കുന്നത്. മാറിയ കാലത്ത് ഈ രീതി റദ്ദാക്കണമെന്ന് പല ഭാഗത്ത് നിന്നും ആവശ്യം ഉയരുന്നുണ്ട്. പകല്‍ വെളിച്ചം മെച്ചപ്പെട്ട രീതിയില്‍ ഉപയോഗിക്കാനാണ് ഈ സിസ്റ്റം ആവിഷ്‌കരിച്ചത്. വിന്റര്‍ മാസങ്ങളില്‍ വൈകുന്നേരങ്ങളില്‍ വെളിച്ചം വേഗത്തില്‍ കുറയുമെന്നത് പരിഗണിച്ചാണ് ഇത്. 

എന്തായാലും ഈ സമയമാറ്റം അറിയാതെ പോയാല്‍ ഫിസിക്കലായി സമയം മാറ്റേണ്ട ക്ലോക്കുകളില്‍ ഉള്‍പ്പെടെ സമയം തെറ്റും. ഇന്റര്‍നെറ്റ് കണക്ഷനുള്ള ഡിവൈസുകളില്‍ ഓട്ടോമാറ്റിക്കായി സമയമാറ്റം നിലവില്‍ വരും. ഈ ഒരു മണിക്കൂര്‍ സമയമാറ്റം ആളുകളുടെ ഉറക്കത്തിന്റെ പാറ്റേണിനെ തെറ്റായി സ്വാധീനിക്കുമെന്നാണ് ബ്രിട്ടീഷ് സ്ലീപ് സൊസൈറ്റിയുടെ നിലപാട്. 




കൂടുതല്‍വാര്‍ത്തകള്‍.